പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?
കെപിസിസി പ്രസിഡന്റുമായുള്ള തര്‍ക്കമാണ് ബിജെപിയിലേക്ക് പോകാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ചല്ലെന്നും പത്മിനി തോമസ്
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നു. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച പത്മിനി തോമസ് 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയിലെ അവഗണനയാണ് തിരികെ കോണ്‍ഗ്രസില്‍ ചേരാന്‍ പത്മിനി തോമസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇന്നലെ പത്മജ വേണുഗോപാലും ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.
നിയമസഭാ തിരെഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നല്‍കിയില്ലെന്ന് പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നും പ്രതീക്ഷിച്ചല്ല ബിജെപിയിലേക്ക് പോയത്. വിജയസാധ്യതയില്ലാഞ്ഞിട്ടും പാളയത്ത് മത്സരിച്ചു. അവിടെ ബിജെപി നേടുന്നതിനേക്കാള്‍ വോട്ട് നേടാന്‍ എനിക്ക് കഴിഞ്ഞു. എന്റെ കുടുംബം മുഴുവന്‍ കോണ്‍ഗ്രസ് ആണ്. അതുകൊണ്ട് ഞാനും തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ മുരളീധരനുമെല്ലാം എന്നെ ഒരുപാട് സഹായിച്ചവരാണ്. അന്ന് കെപിസിസി പ്രസിഡന്റുമായുള്ള തര്‍ക്കമാണ് ബിജെപിയിലേക്ക് പോകാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ചല്ലെന്നും പത്മിനി തോമസ് പറഞ്ഞു.ALSO READ: കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത
