ബാബ്റി മസ്ജിദിനായി കരഞ്ഞ സോണിയ സിഖുക്കാർ കൊലചെയ്യപ്പെട്ടപ്പോൾ ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിച്ചോ?, പഞ്ചാബിൽ സോണിയയുടെ പുസ്തകത്തെ ആയുധമാക്കി ബിജെപി
ആത്മകഥയില്‍ ബൊഫേഴ്സ് അഴിമതിയെ പറ്റി മിണ്ടാട്ടമില്ലെന്നും കോണ്‍ഗ്രസിനെ വൈറ്റ് വാഷ് ചെയ്യുകയാണ് പുസ്തകമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
സോണിയ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. ബാബറി മസ്ജിദിനെ പറ്റിയുള്ള സോണിയുടെ പരാമര്‍ശം ആശങ്കപ്പെടുത്തുന്നതാണെന്നും സിഖ് കലാപത്തെ പറ്റി തെറ്റിദ്ധാരണ പരത്തുന്നതുമാണ് പുസ്തകമെന്നും ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ആത്മകഥയില്‍ ബൊഫേഴ്സ് അഴിമതിയെ പറ്റി മിണ്ടാട്ടമില്ലെന്നും കോണ്‍ഗ്രസിനെ വൈറ്റ് വാഷ് ചെയ്യുകയാണ് പുസ്തകമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
പഞ്ചാബ് തിരെഞ്ഞെടുപ്പ് അടുത്തിരിക്കെ പുസ്തകത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ബിജെപിയും ആം ആദ്മിയും. പഞ്ചാബിലെ സിഖ് സമൂഹത്തോട് കോണ്‍ഗ്രസ് നടത്തിയ അതിക്രമങ്ങളാണ് ഇരു പാര്‍ട്ടികളും ചര്‍ച്ചയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ചരിത്രം തന്നെ സിഖ് സമൂഹത്തിനേല്‍പ്പിച്ച മുറിവുകളാലും ജനാധിപത്യത്തെ അടിച്ചമര്‍ത്തിയ സംഭവങ്ങളാലും നിറഞ്ഞതാണ്. 1975ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ദിരാഗാന്ധിയെ പറ്റി എന്താണ് അഭിപ്രായം?.
Book was released today. Page count is 544 pages. Review by @crkesavan already posted. Did you Mr Kesavan actually read @SoniaGandhi's " Belonging..", or are you just reviewing the cover design?
— Ashish Joshi (@bismil_prasad) November 10, 2026
ജനാധിപത്യത്തെ കശാപ്പ് ചെയ്തപ്പോഴും ലക്ഷകണക്കിന് ആളുകളെ ജയിലിലടയ്ക്കുകയും ചെയ്തപ്പോള്‍ അന്ന് അവരുടെ നിലപാട് എന്തായിരുന്നു. സോണിയാ ഗാന്ധി 1984നെക്കുറിച്ച് സിഖ് കലാപത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. സുവര്‍ണ ക്ഷേത്രത്തിലേക്ക് നടത്തിയ ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ എങ്ങനെ മറക്കാനാകും. 1984 നവംബര്‍ 1,2,3,4 തീയതികളില്‍ രാജ്യത്തുടനീളമുള്ള 52 നഗരങ്ങള്‍ ശ്മശാനങ്ങളായി മാറ്റപ്പെട്ടത് എങ്ങനെ മറക്കാനാകും. അന്നെന്തായിരുന്നു രാജീവ് ഗാന്ധിയുടെ നിലപാട്?
ഭോപ്പാല്‍ വാതക ദുരന്തത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയപ്പൊള്‍ രാജീവ് ഗാന്ധിയുടെ നിലപാട് എന്തായിരുന്നുവെന്ന് അറിയാന്‍ രാജ്യം ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാപങ്ങള്‍ രാജ്യത്തിന് മറക്കാനാവില്ല,അത് രാജ്യത്തിന് നല്കിയ വേദനകളും ബിജെപി നേതാവ് തരുണ്‍ ചുഗ് പറഞ്ഞു.
നെഹ്റു- ഗാന്ധി കുടുംബവും കോണ്‍ഗ്രസും നടത്തിയ ചരിത്രപരമായ അപരാധങ്ങളെ വെള്ളപൂശുകയാണ് സോണിയയെന്നും പുസ്തകത്തിന് ബിലോങ്ങിങ് എന്നല്ല വൈറ്റ് വാഷിംഗ് എന്നായിരുന്നു പേര് നല്‍കേണ്ടിയിരുന്നതെന്നും ബിജെപി വക്താവ് സി ആര് കേശവന് വിമര്‍ശിച്ചു. ബാബ്റി മസ്ജിദിന് വേണ്ടി കരഞ്ഞെന്ന് സോണിയ പറയുന്നു. എന്നാല്‍ 1984ല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ഗുരുദ്വാരകള്‍ ആക്രമിക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് നിരപരാധികള്‍ കൊല ചെയ്യപ്പെട്ടപ്പോഴും സോണിയ ഗാന്ധി ഒരു തുള്ളി കണ്ണീര് പൊഴിച്ചിരുന്നോ? കേശവന് ചോദിച്ചു.
