13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; പവൻ കല്ല്യാണും ഭാര്യ അന്ന കൊനിഡെലയും വേർപിരിയുന്നു
അമരാവതി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാര്‍ട്ടി അധ്യക്ഷനുമായ പവന്‍ കല്ല്യാണും ഭാര്യ അന്ന കൊനിഡെലയും (അന്ന ലെസ്‌നേവ) വേര്‍പിരിയുന്നു. 13 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും പരസ്പര ഉഭയകക്ഷി സമ്മതത്തോടെ വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്.
പവന്‍ കല്ല്യാണിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച സംയുക്ത പ്രസ്താവനയിലൂടെയാണ് വേര്‍പിരിയല്‍ വാര്‍ത്ത പുറത്തുവിട്ടത്. പരസ്പര ബഹുമാനത്തോടെയും പരസ്പര ധാരണയോടെയുമാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
BREAKING: ???????? Pawan Kalyan and wife Anna Konidela officially DIVORCED! Their marriage has come to an end. @Grok What is the reason behind their divorce? https://t.co/fVrbejdEIp
— Samridhi (@samridhi_i) November 9, 2026
'ഞങ്ങളുടെ ദാമ്പത്യ ബന്ധം അവസാനിക്കുകയാണെങ്കിലും, ഞങ്ങള്‍ നല്ല സുഹൃത്തുക്കളായും മക്കളുടെ ഉത്തരവാദിത്തമുള്ള മാതാപിതാക്കളായും തുടരും. മക്കളുടെ സന്തോഷത്തിനും ക്ഷേമത്തിനുമായിരിക്കും ഞങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.' - പ്രസ്താവനയില്‍ പറയുന്നു.
മൂന്നാം ദാമ്പത്യത്തിന്റെ അവസാനം
റഷ്യന്‍ പൗരയായ അന്ന ലെസ്‌നേവയെ 2013-ലാണ് പവന്‍ കല്ല്യാണ്‍ വിവാഹം കഴിക്കുന്നത്. പോലീന അഞ്ജന, മാര്‍ക്ക് ശങ്കര്‍ എന്നിവരാണ് ഇരുവരുടെയും മക്കള്‍. പവന്‍ കല്ല്യാണിന്റെ മൂന്നാം വിവാഹബന്ധമായിരുന്നു ഇത്. 1997-ല്‍ നന്ദിനിയെ ആണ് പവന്‍ കല്ല്യാണ്‍ ആദ്യം വിവാഹം ചെയ്തത്. തുടര്‍ന്ന് നടി രേണു ദേശായിയെ 2009-ല്‍ വിവാഹം കഴിച്ചെങ്കിലും 2012-ല്‍ ആ ബന്ധവും വേര്‍പിരിഞ്ഞു. അതിനുശേഷമാണ് അന്ന കൊനിഡെലയുമായി വിവാഹിതനാകുന്നത്.
