1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. I dont do it to please anyone i like being sexy says shruti haasan

ആരെയും പ്രീതിപ്പെടുത്താനൊന്നുമല്ല, സെക്സി ആയിരിക്കുന്നത് ഇഷ്ടമാണ്, പെദ്ദിയിലെ ഐറ്റം ഡാൻസ് ആസ്വദിച്ച് ചെയ്തത്: ശ്രുതി ഹാസൻ

തന്റെ ഏറ്റവും പുതിയ സിനിമയായ ആകാശം ലോ ഒക താര എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

shruti haasan, Peddi Item song, Choice of dress, cinema, glamour role
പെദ്ദി സിനിമയിലെ ഗാനരംഗത്തെ പറ്റി ഉയര്‍ന്ന ചര്‍ച്ചകളില്‍ പ്രതികരണവുമായി നടി ശ്രുതി ഹാസന്‍. ഗാനരംഗത്ത് സെക്‌സിയായി പ്രത്യക്ഷപ്പെട്ടത് ആരെയും പ്രീതിപ്പെടുത്താനല്ലെന്നും ഗാനരംഗം ഏറെ ആസ്വദിച്ച് ചെയ്തതാണെന്നും ശ്രുതി വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ സിനിമയായ ആകാശം ലോ ഒക താര എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
 
 എനിക്ക് ഡാന്‍സ് ചെയ്യാനും ഒരുങ്ങാനുമെല്ലാം ഏറെ ഇഷ്ടമാണ്. പെദ്ദിയിലെ ഗാനരംഗത്തിന്റെ ഓഫര്‍ വന്നപ്പോള്‍ ആ താല്പര്യത്തോടെയാണ് അതിനെ സമീപിച്ചത്. വിഷ്വല്‍ സെക്ഷ്വാലിറ്റി എനിക്ക് സ്വാതന്ത്ര്യം തരുന്ന ഒന്നാണ്, എന്നാല്‍ ഏത് വസ്ത്രമാണ് ധരിക്കേണ്ടത് എന്നതില്‍ എന്റെ കംഫര്‍ട്ട് എപ്പോഴും നോക്കാറുണ്ട്. കംഫര്‍ട്ടബില്‍ അല്ലെങ്കില്‍ അത് തുറന്നുപറയാന്‍ മടികാണിക്കാത്ത വ്യക്തയാണ് ഞാന്‍. അങ്ങനെ കംഫര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രം ധരിച്ച് ഇതുവരെയും അഭിനയിച്ചിട്ടില്ല. പല സെറ്റുകളിലും ഇതിന്റെ പേരില്‍ തര്‍ക്കിച്ചിട്ടുണ്ടെന്നും ശ്രുതി പറഞ്ഞു. സെക്‌സി ആയിരിക്കുന്നതില്‍ ഫണ്‍ ഉണ്ട്, അതെനിക്ക് ഇഷ്ടമാണ്, അല്ലാതെ ആരെയും പ്രീതിപ്പെടുത്താനല്ല. ശ്രുതി കൂട്ടിച്ചേര്‍ത്തു.
 
 അതേസമയം സിനിമയില്‍ ജാന്‍വി കപൂറിനെ സെക്ഷ്വലൈസ് ചെയ്ത് അവതരിപ്പിച്ചതിനെ സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കാന്‍ ശ്രുതി തയ്യാറായില്ല. ഓരോരുത്തരുടെയും അനുഭവത്തെ പറ്റി അവരാണ് സംസാരിക്കേണ്ടതെന്നും താരം പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പൂർണ നഗ്നയായി നിൽക്കണം, പക്ഷേ മമ്മൂട്ടിയും ഷൂട്ട് ചെയ്യാനുള്ളവരും അല്ലാതെ മറ്റാരും പാടില്ല; സിൽക് സ്മിത ആ സീൻ ചിത്രീകരിക്കാൻ ഒടുവിൽ സമ്മതിച്ചു