1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Sensex soars 1047 points

സെൻസെക്‌സിൽ 1047 പോയന്റ് കുതിപ്പ്, നിഫ്റ്റി 17,200ന് മുകളിൽ

സെൻസെക്‌സ്
റഷ്യ-യുക്രെയ്‌ൻ വെടിനിർത്തൽ ചർച്ചകളിൽ പുരോഗതി കൈവരിച്ചതോടെ വ്യാഴാഴ്‌ച വ്യാപാരത്തിൽ രണ്ട് ശതമാനത്തോളം നേട്ടമുണ്ടാക്കി വിപണി. എല്ലാ സെക്‌ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
സെന്‍സെക്‌സ് 1,047.28 പോയന്റ് ഉയര്‍ന്ന് 57,863.93ലും നിഫ്റ്റി 311.70 പോയന്റ് നേട്ടത്തില്‍ 17,287ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.5.4ശതമാനം ഉയര്‍ന്ന എച്ച്ഡിഎഫ്‌സിയാണ് നിഫ്റ്റിയില്‍ നേട്ടത്തില്‍ മുന്നിലെത്തിയത്.ജെഎസ്ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. 
 
ഓട്ടോ സൂചിക രണ്ട് ശതമാനവും റിയാൽറ്റി മൂന്ന് ശതമാനവും ഉയർന്നു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനംവീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അടുത്ത ലേഖനം
പ്രകോപനമുണ്ടാക്കാൻ ശ്രമം, ആക്രമണത്തിൽ നിന്നും പ്രതിപക്ഷം പിന്മാറണമെന്ന് മുഖ്യമന്ത്രി