1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pakistan signed 3 year defense contract with turkey

ലക്ഷ്യം ഇന്ത്യയോ?, തുർക്കിയിൽ നിന്ന് ഒരു ലക്ഷം എഫ് പിവി ഡ്രോണുകളും 500 ലോയിറ്ററിങ് യുദ്ധോപകരണങ്ങളും വാങ്ങാനൊരുങ്ങി പാകിസ്ഥാൻ

Badr Accord Turkey Pakistan Qatar Indonesia
തുര്‍ക്കിയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കി പാകിസ്ഥാന്‍. തുര്‍ക്കിയിലെ പ്രതിരോധ കമ്പനിയായ പസിഫിക് ടെക്‌നോളജീസുമായി 3 വര്‍ഷത്തെ കരാറിലാണ് പാകിസ്ഥാന്‍ ഒപ്പുവെച്ചത്. കരാറിന്റെ ഭാഗമായി ഒരു ലക്ഷം മെര്‍ക്യൂട്ട് എഫ് പിവി ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളുമാണ് പാകിസ്ഥാന്‍ വാങ്ങുക. നാഷണല്‍ റേഡിയോ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ വഴിയാണ് ഇടപാട്. 
 
 ഒരുലക്ഷം മെര്‍ക്യൂട്ട് ഡ്രോണുകള്‍ക്ക് പുറമെ 10 അല്പിന്‍ ആളില്ലാ ഹെലികോപ്റ്ററുകള്‍, 25 ദുംറുല്‍ മിനി ഹെലികോപ്റ്ററുകള്‍, 500 ഡെലി ലോയിറ്ററിങ് മ്യൂണിഷനുകള്‍, 250 കോര്‍ഗന്‍ കര അധിഷ്ഠിത സംവിധാനങ്ങള്‍ എന്നിവയും കരാറിന്റെ ഭാഗമാണ്. വിജയകരമായ പരീക്ഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതിന് പുറമെ പാകിസ്ഥാനില്‍ ആയുധങ്ങളുടെ വിതരണം,വില്പന,പ്രാദേശിക അസംബ്ലി യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.
 
 8 കിലോമീറ്റര്‍ വരെ പ്രവര്‍ത്തന പരിധിയുള്ളവയാണ് മെര്‍ക്യൂട്ട് എഫ് പിവി ഡ്രോണുകള്‍. ഇവയ്ക്ക് 20 മുതല്‍ 30 മിനിറ്റ് വരെ ആകാശത്ത് തുടരാനാകും. മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത ദൗത്യങ്ങള്‍ സയം നിര്‍വഹിക്കാനും നൈറ്റ് വിഷന്‍, തെര്‍മല്‍ ഇമേജിങ് സംവിധാനങ്ങള്‍ ഉള്ളതുമായി ആല്പിന്‍ അണ്‍മാന്‍ഡ് ഹെലികോപ്റ്ററുകള്‍. തുര്‍ക്കിയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ അടുത്തഘട്ടമായാണ് കരാറിനെ വിലയിരുത്തുന്നത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എഐ വിതരണശൃംഖല ചൈനയിൽ നിന്നും സുരക്ഷിതമാക്കാൻ യുഎസ്, കൂട്ടായ്മയിൽ ഇന്ത്യയും