Wdvideo Xs0vqka8c8a

Notifications

Ronaldo at 41, Still Chasing History: Can Portugal Deliver the Ultimate Prize

41 വയസ്സ്, ഇപ്പോഴും ഫിറ്റ്.. ആറാം ലോകകപ്പിൽ കപ്പടിക്കുമോ റൊണാൾഡോ?, ആദ്യ മത്സരം നാളെ പ്രായം പല താരങ്ങളെയും തളർത്തുമ്പോൾ ഇന്നും ഫിറ്റ്നസിൽ റോണോ ഏതൊരു ചെറുപ്പക്കാരനെതിരെയും മത്സരിക്കാൻ പ്രാപ്തനാണ്. ഇക്കുറി തൻ്റെ ആറാം ലോകകപ്പിന് ഇറങ്ങുമ്പോൾ ലോകകിരീടം ആദ്യമായി പോർച്ചുഗലിലെത്തിക്കുക എന്നതാണ് റൊണാൾഡോയുടെ ലക്ഷ്യം. ഗ്രൂപ്പ് എച്ചിൽ കോംഗോയ്ക്കെതിരെയാണ് പോർച്ചുഗലിൻ്റെ ആദ്യ മത്സരം. ഉസ്ബെക്കിസ്ഥാൻ, കൊളംബിയ ടീമുകളാണ് കോംഗോയെ കൂടാതെ ഗ്രൂപ്പിലുള്ള മറ്റ് രാജ്യങ്ങൾ. 2006ൽ ജർമനിയിൽ നടന്ന ലോകകപ്പിൽ 21 വയസ്സിലാണ് താരം ലോകകപ്പിൽ അരങ്ങേറിയത്. 2010ലെ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ തന്നെ പോർച്ചുഗൽ പുറത്തായി. 2014ലെ ലോകകപ്പിൽ ഘാനയ്ക്കെതിരെ ഗോൾ നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പോർച്ചുഗൽ പുറത്തായിരുന്നു. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ തകർപ്പൻ ഹാട്രിക് നേടി തിളങ്ങാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നു. ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കിയിരുന്നു. 2022ലെ ലോകകപ്പിലും ഗോൾ നേടാനായതോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷതാരമെന്ന നേട്ടം റൊണാൾഡോ സ്വന്തമാക്കി. ക്വാർട്ടറിൽ മൊറോക്കോയ്ക്കെതിരെ തോറ്റതോടെ പക്ഷേ പോർച്ചുഗൽ പുറത്തായി. 2026ലെ ലോകകപ്പിൽ ഇറങ്ങുമ്പോൾ 41 വയസുകാരനാണ് റൊണാൾഡോ. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!