ആരാണ്, എന്താണ് എന്നൊന്നും നോക്കണ്ട: പ്രകടനം മോശമായാൽ പുറത്ത്, ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണിക്ക് ഗംഭീർ
നവംബര്‍ 13ന് ന്യൂസിലന്‍ഡിനെതിരെ നടന്ന നാലാം ഏകദിന മത്സരത്തില്‍ 89 റണ്‍സിന് ഓളൗട്ടായതിന് പിന്നാലെ ടീമിന് ശക്തമായ താക്കീത് നല്‍കി ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. അഞ്ചാം ടെസ്റ്റ് മത്സരം ഞായറാഴ്ചയും ആദ്യ ടെസ്റ്റ് മത്സരം നവംബര്‍ 19നും നടക്കാനിരിക്കെ പഴയ പേരും പെരുമയും മാത്രം നോക്കിയാകില്ല സെലക്ഷനെന്നും പ്രകടനങ്ങള്‍ നിര്‍ണായാകമാണെന്നുമുള്ള സൂചനയാണ് ഗംഭീര്‍ നല്‍കിയത്.
സത്യസന്ധമായി പറഞ്ഞാല്‍ കളിക്കാന്‍ പറ്റാത്ത പന്തുകളൊന്നുമല്ല മത്സരത്തിലുണ്ടായത്. നേരത്തെ വെല്ലിങ്ങ്ടണില്‍ നടന്ന മത്സരത്തില്‍ വിജയലക്ഷ്യമായ 135 റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യ 111 റണ്‍സിന് 7 വിക്കറ്റെന്ന നിലയില്‍ തകര്‍ന്നിരുന്നുവെന്ന കാര്യവും ഗംഭീര്‍ ഓര്‍മിപ്പിച്ചു. ആ മത്സരത്തില്‍ ഡിആര്‍എസ് നിയമപ്രകാരം ഇന്ത്യ രക്ഷപ്പെടുകയായിരുന്നു. 2027ല്‍ എകദിന ലോകകപ്പ് കൂടി നടക്കാനിരിക്കെയാണ് ഗംഭീര്‍ തീരുമാനം കടുപ്പിച്ചിരിക്കുന്നത്.
ഇന്ന് ഞായറാഴ്ച ഏകദിന പരമ്പരയിലെ അവസാന മത്സരം നടക്കുകയാണെങ്കിലും ഇന്ത്യന്‍ പരിശീലകനായ ഗംഭീറും നായകന്‍ ശുഭ്മാന്‍ ഗില്‍ അടക്കമുള്ള ചില താരങ്ങളും ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പുകളിലാണ്. ടെസ്റ്റ് പരിശീലനത്തിനായി പേസര്‍മാരായ ആക്വിബ് നബി, ഗുര്‍ണൂര്‍ ബ്രാര്‍, അര്‍ഷദീപ് സിംഗ് എന്നിവരെല്ലാം തിരക്കിലാണ്. ഇവരാരും ഇല്ലാതെയാണ് അഞ്ചാം എകദിനത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടുന്നത്.ALSO READ: 5 കളികളിൽ 361 റൺസ്, ഏഷ്യാകപ്പിൽ പ്ലെയർ ഓഫ് ടൂർണമെൻ്റായി ആര്യവീർ സെവാഗ്
