1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gurnur brar added india test squad

കിവീസിനെതിരെ കരുത്താകാൽ പേസ് ബാറ്ററിയിലേക്ക് ഗുർനൂർ, കുൽദീപ് യാദവ് ടെസ്റ്റ് ടീമിൽ നിന്ന് പുറത്ത്

Gurnur brar,India Team, Test Series, India vs Newzealand
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമാറ്റം. 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി പേസര്‍ ഗുര്‍നൂര്‍ ബ്രാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമില്‍ നിന്ന് പുറത്തായി. ന്യൂസിലന്‍ഡിലെ പേസര്‍മാരെ തുണയ്ക്കുന്ന പിച്ചുകള്‍ കണക്കിലെടുത്താണ് തീരുമാനം. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിനായാണ് കുല്‍ദീപിനെ റിലീസ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
 
ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചതോടെ ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ബ്രാര്‍ ഇന്ത്യന്‍ നിരയില്‍ കളിക്കില്ല. ന്യൂസിലന്‍ഡിലെ സാഹചര്യത്തില്‍ മികച്ച ബൗണ്‍സ് മുതലെടുക്കാന്‍ താരത്തിന് കഴിയുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. പേസിനെ തുണയ്ക്കുന്ന സാഹചര്യത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കൊപ്പമാകും ബ്രാറും കളത്തിലിറങ്ങുക.
 
ടെസ്റ്റ് ടീമിലുള്ള ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങള്‍ക്കും ഇന്ത്യ എ പരമ്പരയിലൂടെ മത്സരപരിചയം ലഭിച്ചിരുന്നു. നായകന്‍ ശുഭ്മാന്‍ ഗില്ലും കെ എല്‍ രാഹുലും അടക്കമുള്ള താരങ്ങള്‍ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി അവസാന 2 ഏകദിനങ്ങളില്‍ നിന്നും പിന്മാറിയിരുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മെസിയില്ലാത്ത അർജന്റീന 'പരാജയമോ?'; ഉറുഗ്വായ്‌ക്കെതിരെ തോൽവി