അനുബന്ധ വാര്‍ത്തകള്‍
- കൊലയ്ക്ക് മുൻപ് അഖിൽ രാഖിയെ വിവാഹം ചെയ്തു, കൊന്നത് കാറിനകത്ത് വെച്ച്; അഖിൽ കുടുങ്ങുമോ?
- കാമുകന്റെ കത്തിക്കുത്തിൽ പിടഞ്ഞ പെൺകുട്ടിയെ വാരിയെടുത്ത നിമ്മിക്ക് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം
- രാഖിയെ കണ്ടിരുന്നു, ഒഴിവാകണമെന്ന് ആവശ്യപ്പെട്ടു; കൊലപാതകത്തിൽ പങ്കില്ലെന്ന് മുഖ്യപ്രതി അഖിൽ
- മറ്റൊരു ബന്ധത്തെ ചൊല്ലി എന്നും വഴക്ക്, പുതിയ വീട് കാണാനുള്ള ക്ഷണത്തിൽ രാഖി വീണു; സ്നേഹത്തോടെ വിളിച്ച് വരുത്തി കൊന്നു, ആദർശ് പറയുന്നതിങ്ങനെ
- ഗൽഫിലാണെന്ന് ഭാര്യയെ തെട്ടിദ്ധരിപ്പിച്ചു, നാട്ടിൽ കാമുകിയുമൊപ്പം സുഖജീവിതം !- യുവാവിന്റെ കള്ളത്തരം പൊളിച്ച് ബന്ധുക്കൾ
താൻ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ് ഷെയ്ൻ നിഗം
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ നിഗത്തിന്റെ തുറന്നു പറച്ചിൽ.
താൻ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ് ഷെയ്ൻ നിഗം. എങ്ങനെയാണ് ഇത്ര എളുപ്പത്തിൽ പ്രണയരംഗങ്ങളിൽ അഭിനയിക്കാൻ സാധിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഷെയ്ൻ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഒരാളുടെ ഹൃദയത്തിൽ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേഷമോ ഉണ്ടെങ്കിൽ മാത്രമേ അയാൾക്ക് കഥാപാത്രത്തെ നന്നായി ഉൾക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ ഞാനും ഒരാളുമായി പ്രണയത്തിലാണ്, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ നിഗത്തിന്റെ തുറന്നു പറച്ചിൽ. എന്നാൽ ആരാണ് ഹൃദയം കവർന്നത് എന്ന കാര്യം താരം വെളിപ്പെടുത്തിയിട്ടില്ല.
നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം ആണ് ഷെയ്ന്‍ നായകനായി എത്തുന്ന പുതിയ ചിത്രം.ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ചിത്രത്തിലെത്തുന്നത്.