4 വർഷങ്ങളുടെ ഇടവേള, ടി20 ടീമിലേക്ക് തിരിച്ചെത്തി ഭുവി, ന്യൂസിലൻഡ് സീരീസിൽ സഞ്ജുവും ടീമിൽ
ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ തിലക് വര്‍മ തന്നെയാകും ഉപനായകനായി തുടരുക.
ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തി ഭുവനേശ്വര്‍ കുമാര്‍. പരിചയസമ്പന്നനായ ഇന്ത്യന്‍ പേസര്‍ 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്. വരാനിരിക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകള്‍ കണക്കിലെടുത്ത് പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.
ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ തിലക് വര്‍മ തന്നെയാകും ഉപനായകനായി തുടരുക. ഒക്ടോബര്‍ 22നാണ് 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. അജിത് അഗാര്‍ക്കറുടെ ചീഫ് സെലക്ടര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇടക്കാല ചീഫ് സെലക്ടറെന്ന നിലയില്‍ പ്രഖ്യാന്‍ ഓജയുടെ നേതൃത്വത്തിലാണ് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. അഞ്ച് ടി20, 5 ഏകദിനം, 2 ടെസ്റ്റ് മത്സരങ്ങള്‍ എന്നിവയാണ് പരമ്പരയിലുള്ളത്.
2022 നവംബറില്‍ അഡ്‌ലെയ്ദ് ഓവലില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 ലോകകപ്പ് സെമിഫൈനലിലാണ് 36കാരനായ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനമായി കളിച്ചത്. കഴിഞ്ഞ 2 ഐപിഎല്ലിലും ആര്‍സിബിക്കായി മിന്നുന്ന പ്രകടനമായിരുന്നു ഭുവനേശ്വര്‍ കുമാര്‍ നടത്തിയത്. ഈ പ്രകടനമാണ് താരത്തിന്റെ തിരിച്ചുവരവിന് വഴി തുറന്നത്. പരിക്ക് മൂലം പുറത്തായിരുന്ന വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ തിരിച്ചെത്തി. സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. യുവതാരം വൈഭവ് സൂര്യവംശിയും ടീമിലുണ്ട്.ALSO READ: ഇതൊരു സൂചനയാണ്; ഭുവി ലോകകപ്പ് ടീമിലേക്കും എത്തുമോ?
