1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Cheteshwar pujara on Manav Suthar and more

അവനൊരു മുതൽക്കൂട്ടാണ്, ടെസ്റ്റ് ഫോർമാറ്റിനായി ഇന്ത്യ പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കണം : പുജാര

ഐപിഎല്ലില്‍ കളിക്കുന്നതില്‍ തെറ്റില്ലെങ്കിലും തന്റെ സ്വാഭാവിക ശൈലി താരം ഒരിക്കലും മാറ്റരുതെന്ന് പുജാര ആവശ്യപ്പെട്ടു.

Cheteshwar Pujaran, Manav Suthar, Test Format, India vs Srilanka, WTC
ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതോടെ യുവ സ്പിന്‍ താരമായ മാനവ് സുതാറിനെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരമായ ചേതേശ്വര്‍ പുജാര. ഗാലെ ടെസ്റ്റില്‍ 10 വിക്കറ്റുകളുമായി 24കാരനായ യുവതാരം തിളങ്ങിയിരുന്നു. ഐപിഎല്‍ കരാറുകള്‍ക്ക് പിന്നാലെ പോകാതെ യുവതാരം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതാണ് പുജാരയുടെ അഭിപ്രായം.
 
യുവതാരങ്ങള്‍ക്ക് ചെറിയ ഫോര്‍മാറ്റുകളില്‍ കളിക്കാന്‍ താല്പര്യമുണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിനായി ഇന്ത്യ മാനവ് സുതാറിനെ കരുതിവെയ്ക്കണമെന്നാണ് പുജാരയുടെ അഭിപ്രായം. ഐപിഎല്ലില്‍ കളിക്കുന്നതില്‍ തെറ്റില്ലെങ്കിലും തന്റെ സ്വാഭാവിക ശൈലി താരം ഒരിക്കലും മാറ്റരുതെന്ന് പുജാര ആവശ്യപ്പെട്ടു. പന്ത് ഫ്‌ലൈറ്റ് ചെയ്ത് എറിയുന്നതാണ് മാനവ് സുതാറിന്റെ പ്രത്യേകത. ഐപിഎല്ലിനായി സുതാര്‍ ഇതില്‍ മാറ്റം വരുത്തരുത്. പുജാര വ്യക്തമാക്കി.ALSO READ: ഗാലെയിലെ വിജയം കൊണ്ടായില്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമെങ്കിൽ ഇന്ത്യയ്ക്ക് എല്ലാ മത്സരങ്ങളും നോക്കൗട്ട്!
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ലോക ഒന്നാം നമ്പർ താരമായി 50 WTA 1000 ജയങ്ങൾ; സെറീന വില്യംസ്, ഇഗ സ്വിയാടെക് എന്നിവർക്കൊപ്പം ചരിത്ര നേട്ടത്തിൽ അരീന സബലെങ്ക