1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina 7-0 Costa Rica

അർജന്റീനയുടെ ഗോളടിമേളം; ഏഴ് ഗോളുകൾക്ക് മറുപടിയില്ലാതെ കോസ്റ്ററിക്ക

Argentina, Costa Rica, Argentina vs Costa Rica, Lionel Messi
Argentina - Costa Rica

കോസ്റ്ററിക്കയ്‌ക്കെതിരെ അർജന്റീനയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. ആദ്യ പകുതിയിൽ നാലും രണ്ടാം പകുതിയിൽ മൂന്നും ഗോളുകൾ അർജന്റീന നേടി. 
 
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ഹൂലിയൻ അൽവാരസ് നൽകിയ പാസ് ലക്ഷ്യത്തിലെത്തിച്ച് നിക്കോ പാസാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. 35-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസ് നൽകിയ പാസിൽ നിന്ന് കോസ്റ്റ റിക്കയുടെ വല ചലിപ്പിച്ച് അൽവാരസ് അർജന്റീനയ്ക്കായി രണ്ടാം ഗോൾ നേടി. 38-ാം മിനിറ്റിൽ നിക്കോ പാസ് വീണ്ടും സ്‌കോർ ചെയ്തു. 43-ാം മിനിറ്റിൽ അൽവാരസ് അർജന്റീനയുടെ ഗോൾവേട്ട നാലിലേക്കും വ്യക്തിഗത ഗോൾ വേട്ട രണ്ടിലേക്കും എത്തിച്ചു. 
 
ഫ്രാങ്കോ മാസ്റ്റാന്റ്യോയിലൂടെ അർജന്റീന അഞ്ചാം ഗോൾ സ്വന്തമാക്കി. 78-ാം മിനിറ്റിൽ അലക്‌സ് മാക് അലിസ്റ്ററും കോസ്റ്ററിക്കയുടെ വല ചലിപ്പിച്ചു. മാസ്റ്റാന്റ്യോ 88-ാം മിനിറ്റിൽ ഒരിക്കൽ കൂടി സ്‌കോർ ചെയ്ത് ആകെ ഗോൾവേട്ട ഏഴിലേക്ക് ഉയർത്തി. 
 
കളി പൂർണമായി അർജന്റീനയുടെ കൈകളിൽ ആയിരുന്നു. 76 ശതമാനം പൊസഷനൊപ്പം ഒൻപത് ഷോർട്ട് ഓൺ ടാർഗറ്റും അർജന്റീനയിൽ നിന്നുണ്ടായി. Also Read: ശ്രീകണ്ഠൻ നായരെ വെല്ലുവിളിച്ച് അസിത; കമന്റ് ബോക്‌സ് പൂട്ടിവെച്ച് 'ട്വന്റിഫോർ'
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Mumbai Indians Retained List: 32 കോടിയുമായി മുംബൈ ഇന്ത്യൻസ് ലേലത്തിന് എത്തും; നിലനിർത്തിയ താരങ്ങൾ ആരൊക്കെ?