Kerala Gold Rate :സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു; പവന് 2,040 രൂപ കുറഞ്ഞ് 97,720 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്.
കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയ സ്വര്‍ണവിലയില്‍ ബുധനാഴ്ചയും (നവംബര്‍ 18) രണ്ടായിരത്തിലേറെ രൂപയിലേറെ ഇടിഞ്ഞു. ഇന്ന് പവന് 2,040 രൂപ കുറഞ്ഞ് 97,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,215 രൂപയായും താഴ്ന്നിട്ടുണ്ട്.
2026 ജനുവരി 29-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് നിരക്ക്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ പത്തുമാസത്തിനിടെ പവന്‍ വിലയില്‍ 33,440 രൂപയുടെ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. വിവാഹ സീസണ്‍ അടുത്തിരിക്കെ സ്വര്‍ണവിലയിലുണ്ടാകുന്ന ഈ തുടര്‍ച്ചയായ ഇടിവ് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യു.എസ്. ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന ശക്തമായ സൂചനകളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായത്. ഇതോടെ ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 3,790 ഡോളറിലേക്ക് താഴ്ന്നു. അന്താരാഷ്ട്ര വിപണിയില്‍ സമ്മര്‍ദ്ദം തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഇനിയും ഇടിയാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
ഈ വര്‍ഷം ജനുവരി അവസാനവാരത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5,595 ഡോളറിനടുത്ത് എത്തിയിരുന്നു. ആ നിലയില്‍ നിന്ന് ആഗോള വിപണിയില്‍ വന്‍ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇറക്കുമതിത്തീരുവയില്‍ വരുത്തിയ വര്‍ധനവ് കാരണം അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന്റെ പൂര്‍ണ്ണമായ പ്രയോജനം ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല. അതേസമയം, ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ വീണ്ടും വര്‍ധിക്കുകയാണെങ്കില്‍ സ്വര്‍ണവില തിരിച്ചുകയറാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ്. കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയ സ്വര്‍ണവിലയില്‍ ബുധനാഴ്ചയും (നവംബര്‍ 18) രണ്ടായിരത്തിലേറെ രൂപയിലേറെ ഇടിഞ്ഞു. ഇന്ന് പവന് 2,040 രൂപ കുറഞ്ഞ് 97,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,215 രൂപയായും താഴ്ന്നിട്ടുണ്ട്.