1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Viber good Devu and Vishnu Bigg Boss Malayalam

Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടില്‍ തെറിവിളിച്ച് വൈബര്‍ ഗുഡ് ദേവു, പണികൊടുത്തത് വിഷ്ണു

ദേവുവാണ് ആദ്യം ഗോള്‍ഡന്‍ കട്ട സ്വന്തമാക്കിയത്

Viber good Devu and Vishnu Bigg Boss Malayalam
വൈബര്‍ ഗുഡ് ദേവുവിന്റെ യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവന്ന് വിഷ്ണു ജോഷി. വീക്ക്ലി ടാസ്‌ക്കിനിടെ ദേവുവിനെ പ്രകോപിപ്പിച്ചാണ് വിഷ്ണു കളംനിറഞ്ഞത്. കട്ട പെറുക്കല്‍ ടാസ്‌ക്കിനിടെ ദേവുവിന്റെ കൈയില്‍ നിന്ന് ഗോള്‍ഡന്‍ കട്ട പിടിച്ചെടുക്കാന്‍ വിഷ്ണു കണ്ട മാര്‍ഗമാണ് പ്രകോപനം സൃഷ്ടിക്കല്‍. 
 
ദേവുവാണ് ആദ്യം ഗോള്‍ഡന്‍ കട്ട സ്വന്തമാക്കിയത്. പിന്നീട് ആര്‍ക്കും അത് വിട്ടുകൊടുക്കാതെ ആ കട്ട മുറുക്കെ പിടിച്ചിരിക്കുകയാണ് ദേവു. അതിനിടയിലാണ് വിഷ്ണു തന്റെ സൂത്രബുദ്ധി പ്രയോഗിച്ചത്. തന്നോട് പഞ്ചാരയടിച്ച് നടന്നല്ലേ ഗോള്‍ഡന്‍ കട്ട സ്വന്തമാക്കിയതെന്ന് ദേവുവിനോട് വിഷ്ണഉ ചോദിക്കുകയായിരുന്നു. ഇത് ദേവുവിനെ വല്ലാതെ പ്രകോപിപ്പിച്ചു. 
 
തന്നെ കുറിച്ച് മോശം പറയരുതെന്ന് ദേവു പലവട്ടം വിഷ്ണുവിനോട് പറയുന്നുണ്ടായിരുന്നു. എന്നാല്‍ വിഷ്ണു പ്രകോപനം തുടര്‍ന്നു. ഒടുവില്‍ നിയന്ത്രണം നഷ്ടപ്പെട്ട ദേവു തന്റെ കൈകളിലുണ്ടായിരുന്ന സ്വര്‍ണ കട്ട ദേഷ്യത്തോടെ വലിച്ചെറിഞ്ഞു. ആ സമയത്ത് വിഷ്ണുവിന്റെ ടീം അംഗമായ ഷിജു അത് സ്വന്തമാക്കി. 
 
യഥാര്‍ഥത്തില്‍ ദേവുവിന്റെ യഥാര്‍ഥ സ്വഭാവം പുറത്തെത്തിക്കാനുള്ള നീക്കമായിരുന്നു വിഷ്ണു നടത്തിയത്. പ്രകോപിപ്പിച്ചാല്‍ ദേവു എങ്ങനെ പ്രതികരിക്കുമെന്ന് ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് വിഷ്ണു കാണിച്ചുകൊടുത്തു. നിയന്ത്രണം നഷ്ടപ്പെട്ട ദേവു ബിഗ് ബോസ് വീടിനുള്ളില്‍ വെച്ച് തെറി വരെ വിളിക്കുന്നുണ്ടായിരുന്നു. കിടിലന്‍ മൈന്‍ഡ് ഗെയിം ആണ് വിഷ്ണു കളിക്കുന്നതെന്നും ദേവുവിന്റെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് കാണിച്ചുതന്നെന്നുമാണ് ബിഗ് ബോസ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 
 
 
 
 
അടുത്ത ലേഖനം
Bigg Boss Malayalam Season 5 Review: നിയന്ത്രണം നഷ്ടപ്പെട്ട് വൈബര്‍ ഗുഡ് ദേവു, ലൈവില്‍ തെറിവിളി; താരമായി വിഷ്ണു