1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. MV Nikesh Kumar Video VD Satheesan Meta

'മോദിയുടെ വഴിയിൽ സതീശനും'; നികേഷ് കുമാറിന്റെ വിമർശന വീഡിയോ മെറ്റയെ കൊണ്ട് നീക്കി

VD Satheesan, Meta, MV Nikesh Kumar, MV Nikesh Kumar Video Removed, VD Satheesan and MV Nikesh Kumar
MV Nikesh Kumar and VD Satheesan

നരേന്ദ്ര മോദിയെ ആവർത്തിച്ച് കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ. തനിക്കെതിരായ വിമർശനങ്ങളെ സമൂഹമാധ്യമങ്ങളിൽ നിന്ന് പോലും നീക്കുകയാണ് സതീശൻ. സിപിഎം സോഷ്യൽ മീഡിയ കോർഡിനേറ്റർ എം.വി.നികേഷ് കുമാർ പങ്കുവെച്ച വീഡിയോയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലിനെ തുടർന്ന് മെറ്റ നീക്കിയത്. 
 
'വിഡിയുടെ സെറ്റപ്പ് സർക്കാരിൽ നടക്കുന്നത്' എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോ മെറ്റ നീക്കം ചെയ്തു. പോസ്റ്റ് ഇന്ത്യയിൽ ലഭ്യമല്ലെന്നാണ് മെറ്റയുടെ ഔദ്യോഗിക വിശദീകരണം. ഇന്ന് വൈകിട്ടോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത്. എന്നാൽ മണിക്കൂറുകൾക്കകം ഇത് അപ്രത്യക്ഷമായി. ഇൻഫർമേഷൻ ടെക്നോളജി (ഇന്റർ മീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) നിയമപ്രകാരമാണ് വീഡിയോ നീക്കം ചെയ്തതെന്നാണ് മെറ്റ അറിയിച്ചത്.
സതീശൻ സർക്കാർ അധികാരമേറ്റതിനു പിന്നാലെ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ പോലും മെറ്റയെ കൊണ്ട് നീക്കിപ്പിച്ചിരുന്നു. അന്നെല്ലാം മെറ്റ സ്വയം നീക്കുന്നതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ മെറ്റയെ കൊണ്ട് സർക്കാരിനും മന്ത്രിമാർക്കും എതിരായ വീഡിയോകളും പോസ്റ്റുകളും സർക്കാർ നിർദേശത്തെ തുടർന്ന് നേരത്തെയും നീക്കം ചെയ്തിട്ടുള്ളതായി കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മതിച്ചിരുന്നു.
അടുത്ത ലേഖനം
പരിവാഹൻ ഡേറ്റ ചോരുന്നോ?..കേരളത്തിൽ ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപ