1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina vs Switzerland Match Update

Argentina vs Switzerland: കടന്നുകൂടി അർജന്റീന; ഇനി ഇംഗ്ലണ്ട് മടയിലേക്ക് !

72-ാം മിനിറ്റിൽ അനാവശ്യ ഡൈവിലൂടെ എംബോള റെഡ് കാർഡ് കണ്ടുമടങ്ങിയത് സ്വിറ്റ്‌സർലൻഡിന് വിനയായി

Argentina vs Switzerland Match Update, Argentina vs Switzerland, Argentina vs Switzerland Quarterfinal, Argentina vs Switzerland World Cup 2026, Argentina Switzerland Match, FIFA World Cup 2026 Argentina, അർജന്റീന vs സ്വിറ്റ്സർലൻഡ്, അർജന്റീന സ്വിറ്റ്
Alvarez

Argentina vs Switzerland: വെള്ളംകുടിച്ച്, വിയർത്തൊഴുകി ക്വാർട്ടറിൽ ജയിച്ചുകയറി അർജന്റീന. സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിൽ അധിക സമയത്ത് തേടിയ രണ്ട് ഗോളുകളുടെ ബലത്തിലാണ് അർജന്റീനയുടെ ജയം. 
 
നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ പിരിഞ്ഞതോടെ അധിക സമയത്തേക്ക് മത്സരം നീളുകളായായിരുന്നു. ഒടുവിൽ 3-1 നു അർജന്റീന ജയിച്ചുകയറി. സ്വിറ്റ്‌സർലൻഡ് താരം ബ്രീൽ എംബോളോ റെഡ് കാർഡ് കണ്ട് മടങ്ങി. 
 
പത്താം മിനിറ്റിൽ ലയണൽ മെസിയുടെ കോർണറിൽ നിന്ന് അലക്‌സിസ് മാക് അലിസ്റ്ററാണ് അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടിയത്. ഒരു ഗോളിന്റെ ബലത്തിൽ കടന്നുകൂടാമെന്ന് കരുതിയ അർജന്റീനയുടെ പദ്ധതികൾ 67-ാം മിനിറ്റിൽ ഡാൻ ണ്ടോയിയുടെ ഗോളിലൂടെ സ്വിറ്റ്‌സർലൻഡ് തകർത്തു. പിന്നീട് നിശ്ചിത സമയം കഴിയും വരെ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. 
 
72-ാം മിനിറ്റിൽ അനാവശ്യ ഡൈവിലൂടെ എംബോള റെഡ് കാർഡ് കണ്ടുമടങ്ങിയത് സ്വിറ്റ്‌സർലൻഡിന് വിനയായി. തുടർന്ന് കളിയിലെ ആധിപത്യം അർജന്റീന കൈക്കലാക്കി. 
 
നിശ്ചിത സമയത്തിനു ശേഷം അനുവദിച്ച 30 മിനിറ്റ് അധികസമയത്ത് ഹൂലിയൻ അൽവാരസ്, ലൗത്താറോ മാർട്ടിനെസ് എന്നിവർ കൂടി സ്‌കോർ ചെയ്തു. സെമിയിൽ ഇംഗ്ലണ്ടാണ് അർജന്റീനയ്ക്കു എതിരാളികൾ. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക