FIFA World Cup 2026 Best 11: റൊണാൾഡോ ഔട്ട്, മെസി തന്നെ താരം
ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ ടീമിൽ ഇടംപിടിച്ചില്ല
FIFA World Cup 2026 Best 11: ഫിഫ ലോകകപ്പ് 2026 ബെസ്റ്റ് ഇലവനെ പ്രഖ്യാപിച്ചു. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ബെസ്റ്റ് ഇലവനിൽ സ്ഥാനമില്ല. അർജന്റീന നായകൻ ലയണൽ മെസിയും ഫ്രാൻസ് താരം കിലിയെൻ എംബാപ്പെയും നോർവേ യുവതാരം ഏർലിങ് ഹാലണ്ടും മുന്നേറ്റനിരയിൽ.
ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ ടീമിൽ ഇടംപിടിച്ചില്ല, പകരം ഇംഗ്ലണ്ടിൽ നിന്ന് ജൂഡ് ബെല്ലിങ്ഹാം ബെസ്റ്റ് ഇലവനിലുണ്ട്. ഫ്രാൻസിന്റെ ഒലിസെ, ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സ്പെയിൻ താരം റോഡ്രി എന്നിവർക്കൊപ്പമാണ് മധ്യനിരയിൽ ബെല്ലിങ്ഹാമിന്റെ സ്ഥാനം.
പ്രതിരോധനിര: കുക്കുറെയ്യ (സ്പെയിൻ)
ഉപമെകാനോ (ഫ്രാൻസ്)
ലിസാൻഡ്രോ മാർട്ടിനെസ് (അർജന്റീന)
പെഡ്രോ പോറോ (സ്പെയിൻ)
ഗോൾകീപ്പറായി കാബോ വെർദെയുടെ വൊസിഞ്ഞ ഇടംപിടിച്ചു. ഗോൾഡൻ ഗ്ലൗ ലഭിച്ച ലോകകപ്പിലെ മികച്ച ഗോളി സ്പാനിഷ് താരം ഉനൈ സിമോണിയെ മറികടന്നാണ് വൊസിഞ്ഞയുടെ നേട്ടം. ബ്രസീലിൽ നിന്ന് ആരും ബെസ്റ്റ് ഇലവനിൽ ഇല്ല. സ്പാനിഷ് യുവതാരം പൗ കുബാർസിയുടെ അസാന്നിധ്യവും ശ്രദ്ധേയമായി.