അനുബന്ധ വാര്ത്തകള്
- Germany vs Paraguay : ടാറ്റ.. ബൈ ബൈ... ജർമനിയെ തുരത്തി പരാഗ്വെ, പ്രീ ക്വാർട്ടർ കാണാതെ 4 തവണ ചാമ്പ്യന്മാരായ ജർമനി പുറത്ത്
- Brazil vs Japan: വിറപ്പിച്ച് വീണു ജപ്പാൻ; ബ്രസീൽ റൗണ്ട് 16 ൽ
- Brazil vs Japan : ബ്രസീലിനെ തളയ്ക്കാനാകുമോ ജപ്പാൻ പോരാളികൾക്ക്?, ലോകകപ്പിൽ ഇന്ന് തീ പാറുന്ന പോരാട്ടം, സാധ്യതയാർക്ക്?
- Women's T20 World Cup 2026: നിർണായക മത്സരത്തിൽ ഓസ്ട്രേലിയയോടു തോൽവി, ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്ത്
- FIFA World Cup 2026: ആദ്യ റൗണ്ട് 32 മത്സരത്തിൽ കാനഡയ്ക്കു ജയം; ദക്ഷിണാഫ്രിക്ക പുറത്ത്
Germany: പ്രീ ക്വാർട്ടർ കാണാതെ പുറത്താകുന്നത് തുടർച്ചയായി മൂന്നാം തവണ
നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1 എന്ന നിലയിൽ പിരിയുകയായിരുന്നു
Germany
Germany: നാല് തവണ ലോക ചാംപ്യൻമാരായ ടീം ആദ്യമായാണ് ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിൽ ഒരു പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത്. റൗണ്ട് 32 വിൽ പരഗ്വായിയോടാണ് ജർമനി തോൽവി വഴങ്ങിയത്.
നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1 എന്ന നിലയിൽ പിരിയുകയായിരുന്നു. പിന്നാലെ വിജയികളെ തീരുമാനിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നാണ് ജർമനിയുടെ തോൽവി.
തുടർച്ചയായി മൂന്നാം തവണയാണ് ജർമനി ലോകകപ്പിന്റെ പ്രീ ക്വാർട്ടർ കാണാതെ പുറത്താകുന്നത്. 2014 ലെ ലോക ചാംപ്യൻമാർ 2018, 2022 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഇത്തവണ ഗ്രൂപ്പ് ഇയിൽ ജർമനി ചാംപ്യൻമാരായാണ് റൗണ്ട് 32 വിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ ജർമൻ ആരാധകരും വലിയ ആവേശത്തിലായിരുന്നു. താരതമ്യേന ദുർബലരായ പരഗ്വായിയോടു ജർമനി അനായാസം ജയിച്ചേക്കുമെന്ന് പോലും ആരാധകർ കരുതി. എന്നാൽ പരഗ്വായിയുടെ പ്രതിരോധ മതിൽ ജർമനിക്കു പുറത്തേക്കുള്ള വഴി തുറന്നു.