1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Liverpool against manchester city

ഗാർഡ് ഓഫ് ഓണർ നൽകി ആദരം, പിന്നാലെ ലിവർപൂളിനെ നാണംകെടുത്തി സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗ്
മാഞ്ചസ്റ്റർ:ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിനെ നാണംകെടുത്തി മാഞ്ചസ്റ്റർ സിറ്റി.ലീഗില്‍ കിരീടമുറപ്പിച്ച ലിവര്‍പൂളിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സിറ്റിതാരങ്ങള്‍ സ്വാഗതം ചെയ്തത്. എന്നാൽ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചാമ്പ്യന്മാർക്ക് യാതൊരു ബഹുമാനവും നൽകാതെയാണ് സിറ്റി കളിച്ചത്. നാല് ഗോളുകളാണ് മത്സരത്തിൽ സിറ്റി ചാമ്പ്യന്മാരുടെ പോസ്റ്റിൽ അടിച്ചുകയറ്റിയത്.
 
കെവിന്‍ ഡി ബ്രൂയ്ന്‍, റഹീം സ്‌റ്റെര്‍ലിങ്, ഫില്‍ ഫോഡന്‍ എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്.ഒരെണ്ണം സെൽഫ് ഗോളായിരുന്നു.24ആം മിനുട്ടിലും 35ആം മിനുട്ടിലും 45ആം മിനുട്ടിലുമായിരുന്നു സിറ്റിയുടെ ഗോളുകൾ. അടുത്തകാലത്തൊന്നും ലിവർപൂൾ ഇത്രയും കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടില്ല.ലീഗിൽ 32 മത്സരങ്ങളിൽ നിന്നും 86 പോയിന്റാണ് ലിവർപൂളിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്നും 66 പോയിന്റു‌ള്ള സിറ്റിയാണ് ലീഗിൽ രണ്ടാമത്.
അടുത്ത ലേഖനം
ഐപിഎല്ലിൽ തിരിച്ചെത്തിയാൽ കളിക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ: തുറന്നു പറഞ്ഞ് ശ്രീശാന്ത്