അനുബന്ധ വാര്‍ത്തകള്‍
- 90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം
- ഈ സ്പെയിൻ അർജൻ്റീനയെ ഈസിയായി വീഴ്ത്തും, മെസ്സി ആരാധകരുടെ ഹൃദയം നുറുങ്ങുന്ന പ്രവചനവുമായി റൊണാൾഡോ നസാരിയോ
- നാളെ എന്തും സംഭവിക്കട്ടെ, ഈ സംഘം ഒരു ചരിത്രം എഴുതിചേർത്തു കഴിഞ്ഞു, ആർക്കും അത് മായ്ച്ച് കളയാനാകില്ല: വൈകാരിക കുറിപ്പുമായി മെസ്സി
- മികച്ച ടീം, പക്ഷേ എനിക്കവരെ നന്നായി അറിയാം, സ്പെയ്നിനെതിരായ ഫൈനലിന് മുൻപ് മനസുതുറന്ന് മെസ്സി
- ഫൈനലീസിമ: ലോകം കാത്തിരിക്കുന്ന മെസ്സി- യമാൽ പോരാട്ടം 2026 മാർച്ച് 27ന്
കളിച്ച് ജയിക്കാനായില്ല, ഫൈനൽ വിസിലിന് പിന്നാലെ നിയന്ത്രണം വിട്ട് പരേഡസ്, സ്പാനിഷ് താരങ്ങൾക്ക് നേരെ കൈയ്യേറ്റം, റെഡ് കാർഡ്
ഫിഫ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ മൈതാനത്ത് കയ്യാങ്കളി. മത്സരത്തിലുടനീളം സ്പെയിന് ആധിപത്യം പുലര്‍ത്തിയതോടെ ഒരൊറ്റ ഗോള്‍ ഷോട്ട് പോലുമില്ലാതെ നാണംകെട്ടാണ് അര്‍ജന്റീന മടങ്ങിയത്. തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അര്‍ജന്റീനയുടെ ലിയാന്‍ഡ്രോ പെരേഡസിന് നിയന്ത്രണം നഷ്ടമായത്. മൈതാനത്ത് നിന്നിരുന്ന സ്പാനിഷ് താരങ്ങളായ എറിക് ഗാര്‍സ്യ, ഗാവി എന്നിവരെ പരേഡസ് കൈയ്യേറ്റം ചെയ്യുകയായിരുന്നു.
ഫൈനല്‍ വിസിലിന് പിന്നാലെ വിജയം ആഘോഷിക്കാന്‍ മൈതാനത്തേക്ക് ഓടിയ സ്പാനിഷ് താരങ്ങള്‍ക്കിടയില്‍ സ്പെയിന് ക്യാപ്റ്റനായ റോഡ്രിയെ അര്‍ജന്റീന താരം മൊളീന അടിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതുകണ്ട് എറിക് ഗാര്‍സ്യ മൊളിനയെ പിടിച്ചുമാറ്റാനെത്തി. പിന്നാലെയെത്തിയ പരേഡസ് ഗാര്‍സ്യയെ മര്‍ദ്ദിക്കുകയും ഇത് തടയാനെത്തിയ ഗാവിയെ കായികപരമായി നേരിടുകയുമായിരുന്നു. പിന്നാലെ അര്‍ജന്റീനയുടെ താരങ്ങളും പരിശീലകന് ലയണല്‍ സ്കലോണിയും ചേര്‍ന്ന് താരങ്ങളെ പിടിച്ചുമാറ്റുകയായിരുന്നു. ഇതോടെ പരേഡസിന് റെഡ് കാര്‍ഡ് ലഭിക്കുകയും ചെയ്തു.
Argentina players showing zero class.
— TC (@totalcristiano) July 19, 2026
Disgusting. pic.twitter.com/ITbCyX8Kug
ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് സ്പെയിന് കീഴടക്കുകയായിരുന്നു. 106മത്തെ മിനിറ്റില്‍ ഫെറാന്‍ ടോറസാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. 2010ന് ശേഷമുള്ള സ്പെയിനിന്റെ ആദ്യ കിരീടനേട്ടമാണിത്.