1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rahul Mamkootathil fear of Rajmohan Unnithan

'ഒന്നും പറയാനില്ല'; രാജ്‌മോഹൻ ഉണ്ണിത്താനെ പേടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

Rajmohan Unnithan, Rahul Mamkootathil, Rahul Mamkootathil fear of Rajmohan Unnithan, Rajmohan Unnithan Rahul Mamkootathil issue
Rajmohan Unnithan and Rahul Mamkootathil

രാജ്‌മോഹൻ ഉണ്ണിത്താനെതിരെ ഒരക്ഷരം മിണ്ടാതെ രാഹുൽ മാങ്കൂട്ടത്തിൽ. തനിക്കെതിരെ സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത് ഷാഫി പറമ്പിലും അയാളുടെ ശിഷ്യൻ രാഹുൽ മാങ്കൂട്ടത്തിലും ആണെന്ന തരത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ യാതൊന്നും പറയാൻ രാഹുൽ തയ്യാറായില്ല. 
 
തന്റെ പേര് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞിട്ടില്ലെന്നാണ് രാഹുലിന്റെ ന്യായം. അതുകൊണ്ട് ഉണ്ണിത്താനെതിരെ ഒന്നും പറയാനില്ലെന്നും മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. 
 
' എന്റെ വ്യക്തിപരമായ പേര് പരാമർശിച്ചിട്ടില്ലാത്ത കാര്യത്തിൽ ഞാൻ പ്രതികരിക്കാനില്ല. അദ്ദേഹം എന്റെ പേര് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അദ്ദേഹം പറഞ്ഞാലും ഇല്ലെങ്കിലും ഞാൻ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആർക്കെതിരെയും ഇങ്ങനെയൊരു സൈബർ അറ്റാക്ക് നടത്തിയിട്ടില്ല,' രാഹുൽ പറഞ്ഞു. 
 
നാല് ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന യുവനേതാവും അയാളുടെ ശിഷ്യനുമാണ് തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. എന്നാൽ രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ പേര് എവിടെയും പരാമർശിച്ചിട്ടില്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും പറഞ്ഞ് രാഹുൽ ഒഴിഞ്ഞുമാറുകയായിരുന്നു. 
 
രാജ്‌മോഹൻ ഉണ്ണിത്താന്റെ ആരോപണം 
 
'ഷാഫിയെ ഞാൻ വെല്ലുവിളിക്കുന്നു. അയാൾക്ക് ധൈര്യമുണ്ടെങ്കിൽ ഞാനും അയാളും തമ്മിൽ ഒരു സംവാദത്തിന് തയ്യാറാണ്. വെല്ലുവിളി ഏറ്റെടുക്കാൻ അയാൾക്ക് ധൈര്യമുണ്ടോ? അയാളെയും ശിഷ്യനെയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും എന്റെ ഡയറിയിൽ ഉണ്ട്. എന്നെ പ്രകോപിപ്പിച്ചാൽ അതെല്ലാം തുറക്കേണ്ടിവരും. സൈബർ ആക്രമണം എവിടെ നിന്നാണെന്ന് പരിശോധിച്ചു. ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുന്നു. നാല് ഗർഭം ഉണ്ടാക്കി അടൂരിലെ വീട്ടിലെ വിശ്രമിക്കുന്ന ശിഷ്യൻ. എന്റെ ഡയറിയിൽ ശിഷ്യനും ആശാനും കുടുങ്ങുന്ന കാര്യങ്ങളാണുള്ളത്. അനാവശ്യമായി എന്നെ പ്രകോപിപ്പിക്കരുത്,'' Also Read: ഹരിപ്പാട് എന്തെല്ലാം ക്രിമിനൽ ആക്ടിവിറ്റികളാണ് നടക്കുന്നത്. സ്വന്തം മണ്ഡലത്തിൽ തൂഫാൻ നടപ്പിലാക്കാൻ ചെന്നിത്തലയ്ക്ക് ധൈര്യമില്ല: ജി.സുധാകരൻ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സ്വർണവിലയിലെ ഇടിവ്: ഗോൾഡ് ലോൺ എടുത്തവർക്ക് ബാങ്കുകളുടെ നോട്ടീസ്, അധിക സ്വർണം വെച്ചില്ലെങ്കിൽ ലേലം!