1. മറ്റുള്ളവ
  2. ആരോഗ്യം
  3. രോഗം
  4. How Sleeping disorder effects you

ഉറക്കക്കുറവുണ്ടോ? ഒപ്പം വേറെ ചില പ്രശ്‌നങ്ങളും !

Sleep, Sleep is very Important, Sleep How Much Important in life, Good Sleep
നല്ല ആരോഗ്യത്തിനു ഏറെ ആവശ്യമായ ഒന്നാണ് രാത്രിയിലെ ഉറക്കം. തുടർച്ചയായി ഏഴ് മണിക്കൂർ എങ്കിലും രാത്രി ഉറക്കം ഉറപ്പാക്കണം. രാത്രി ഏറെ വൈകി ഉറങ്ങുന്ന ശീലം ഒരിക്കലും നന്നല്ല. പരമാവധി 11 മണിക്ക് മുൻപ് തന്നെ ഉറങ്ങാൻ ശ്രദ്ധിക്കുക. 
 
രാത്രി കൃത്യമായി ഉറക്കം കിട്ടിയില്ലെങ്കിൽ പിറ്റേന്ന് നിങ്ങളെ വളരെ ക്ഷീണിതരായി കാണപ്പെടും. ശരീരത്തിനു ഊർജ്ജം കുറഞ്ഞതു പോലെ തോന്നുകയും മന്ദത അനുഭവപ്പെടുകയും ചെയ്യും. തുടർച്ചയായി ഉറക്കം നഷ്ടപ്പെടുമ്പോൾ കണ്ണുകൾക്ക് താഴെ കറുപ്പ് നിറം കാണപ്പെടുകയും കണ്ണുകൾ കുഴിഞ്ഞ രീതിയിൽ ആകുകയും ചെയ്യുന്നു. 
 
രാത്രിയിലെ ഉറക്കം ശരിയായില്ലെങ്കിൽ ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുകയും അതുവഴി ദഹന പ്രശ്‌നങ്ങൾ രൂക്ഷമാകുകയും ചെയ്യും. ഉറക്കം നഷ്ടപ്പെടുന്നവരിൽ തലവേദന കാണപ്പെടുന്നു. ഉറക്കം ശരിയല്ലെങ്കിൽ നിങ്ങളിൽ മാനസിക പിരിമുറുക്കം വർധിക്കും. രാത്രി ഉറക്കം നഷ്ടപ്പെട്ടവർ പിറ്റേന്ന് വാഹനം ഓടിക്കുന്നത് പരമാവധി ഒഴിവാക്കണം. 
അടുത്ത ലേഖനം
നിങ്ങൾ ചായ തിളപ്പിച്ചിരുന്നത് തെറ്റായ രീതിയിൽ ആണ് !