വില നോക്കാതെ വാങ്ങിക്കോ ! ബദാം ചില്ലറക്കാരനല്ല
മാംഗനീസ്, റൈബോഫ്ലാവിൻ, കോപ്പർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ശാരീരികമായി കൂടുതൽ അധ്വാനിക്കുന്നവരും പതിവായി വ്യായാമം ചെയ്യുന്നവരും ബദാം കഴിക്കേണ്ടത് ആവശ്യമാണ്
ബദാമിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ബദാം. പോഷകസമൃദ്ധമായ ഒരു ഭക്ഷണവുമാണ്. ദിവസവും ബദാം കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ട്.
മാംഗനീസ്, റൈബോഫ്ലാവിൻ, കോപ്പർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ശാരീരികമായി കൂടുതൽ അധ്വാനിക്കുന്നവരും പതിവായി വ്യായാമം ചെയ്യുന്നവരും ബദാം കഴിക്കേണ്ടത് ആവശ്യമാണ്. കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നതാണ് നേട്ടം. ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും ചുളിവുകൾ ഇല്ലാതാക്കാനും ബദാം സഹായിക്കും.
പൂരിത കൊഴുപ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ബദാം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. കൊളസ്‌ട്രോൾ കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാനും മികച്ചൊരു ഔഷധം കൂടിയാണ് ബദാം.
ധാരാളം നാരുകൾ ഉള്ളതിനാൽ ബദാം ദഹനത്തിനു നല്ലതാണ്. മെറ്റാബോളിസം വർധിപ്പിക്കുന്നു. വെറും വയറ്റിൽ ബദാം കഴിക്കുന്നത് പോഷക ആഗിരണത്തിനു സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവ ബദാമിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ബദാം കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കും. ഗ്ലൈസമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താനും ബദാം ഉത്തമമാണ്.