1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Why Should we use chappals in Toilet

ടോയ്‌ലറ്റിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും ചെരുപ്പ് ധരിക്കണമെന്ന് പറയാൻ കാരണം എന്ത്?

Chappals, Toilet, Why Should we use chappals in Toilet
വീടുകളിൽ ഏറ്റവും വൃത്തിയോടെ കാത്തുസൂക്ഷിക്കേണ്ട സ്ഥലമാണ് ടോയ്ലറ്റുകൾ. കാരണം വൃത്തിയില്ലാത്ത ടോയ്ലറ്റുകൾ ഒരുപാട് അസുഖങ്ങൾക്ക് കാരണമാകുന്നു. ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ പാദരക്ഷകൾ ധരിക്കേണ്ടത് അത്യാവശ്യമാണ്. ശുചിത്വത്തിന്റെ ഭാഗമാണ് ടോയ്ലറ്റ് പാദരക്ഷകൾ. 
 
ടോയ്ലറ്റിലേക്ക് കയറുന്ന ഭാഗത്താണ് പാദരക്ഷകൾ എപ്പോഴും സൂക്ഷിക്കേണ്ടത്. ടോയ്ലറ്റിൽ ധരിച്ച ചെരുപ്പ് പിന്നീട് വീടിനുള്ളിൽ ഒരിടത്തേക്കും ധരിക്കരുത്. ടോയ്ലറ്റ് ചെരുപ്പുകൾ ആഴ്ചയിൽ ഒരിക്കലെങ്കിലും വൃത്തിയാക്കിയിരിക്കണം. 
 
നഗ്‌ന പാദങ്ങളിൽ ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ ടോയ്ലറ്റിലെ അണുക്കൾ പിന്നീട് വീടിനുള്ളിലേക്ക് എത്താൻ കാരണമാകുന്നു. ഈ അണുക്കൾ തറയിൽ പറ്റി പിടിച്ചിരിക്കുകയും പിന്നീട് കുട്ടികൾ അടക്കമുള്ളവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ടോയ്ലറ്റിൽ ചെരിപ്പ് ധരിക്കുന്ന അണുബാധ കുറയ്ക്കാൻ സഹായിക്കും. എല്ലാ ടോയ്ലറ്റുകളിലും വ്യത്യസ്തമായ ചപ്പലുകൾ സൂക്ഷിച്ചിരിക്കണം. ടോയ്ലറ്റിൽ ഉപയോഗിക്കാൻ കഴിയുന്ന ചെരിപ്പുകൾ മാർക്കറ്റിൽ ലഭ്യമാണ്. 
 
അടുത്ത ലേഖനം
ശരീരഭാരം കുറയുന്നത് കരള്‍ രോഗത്തിന്റെ ലക്ഷണമാകാം; ഇക്കാര്യങ്ങള്‍ അറിയണം