1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Why Stickers are labelling in Fruits

ഫ്രൂട്ട്‌സിൽ സ്റ്റിക്കർ പതിപ്പിക്കുന്നത് എന്തിനാണ്?

1,400 ൽ അധികം പിഎൽയു കോഡുകളാണ് വ്യത്യസ്ത ഫ്രൂട്ട്‌സ്, പച്ചക്കറികൾ എന്നിവയ്ക്കായി നിലവിൽ ഉപയോഗിക്കുന്നത്

Fruits
ഫ്രൂട്ട്‌സിലും പച്ചക്കറികളിലും സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഈ സ്റ്റിക്കറുകൾക്ക് ഓരോന്നിനും പ്രത്യേകതരം അർത്ഥങ്ങളുണ്ട്. പിഎൽയു (PLU) കോഡ് അഥവാ പ്രൈസ് ലുക്ക് അപ്പ് കോഡ് എന്നാണ് ഇതിനെ പറയുക. 1990 കളിലാണ് ഫ്രൂട്ട്‌സ് സ്റ്റിക്കറുകൾ മാർക്കറ്റിൽ കാണാൻ തുടങ്ങിയത്. 
 
1,400 ൽ അധികം പിഎൽയു കോഡുകളാണ് വ്യത്യസ്ത ഫ്രൂട്ട്‌സ്, പച്ചക്കറികൾ എന്നിവയ്ക്കായി നിലവിൽ ഉപയോഗിക്കുന്നത്. നാലോ അഞ്ചോ അക്കങ്ങൾ അടങ്ങിയതായിരിക്കും സ്റ്റിക്കറിലെ കോഡ് നമ്പർ. ഫ്രൂട്ട്‌സിൽ ഉപയോഗിച്ചിരിക്കുന്ന കീടനാശിനി ഏതെന്ന് സ്റ്റിക്കറിൽ നിന്ന് മനസിലാക്കാം. 
 
'9' നമ്പറിൽ നിന്ന് ആരംഭിക്കുന്ന അഞ്ച് അക്കങ്ങളാണ് ഉള്ളതെങ്കിൽ അത് ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിച്ചതാണ്. പരമ്പരാഗത കൃഷി രീതിയിൽ ഉത്പാദിപ്പിക്കുന്ന ഫ്രൂട്ട്‌സിൽ നാല് അക്കങ്ങളുള്ള സ്റ്റിക്കർ കാണാം. പുറം തൊലിയിൽ കറുത്ത പാടുള്ള സ്റ്റിക്കർ ആണെങ്കിൽ അത് രാസകീടനാശിനി ഉപയോഗിച്ചിട്ടുള്ളത്. സ്റ്റിക്കർ ഉണ്ടെന്നു കരുതി ആ ഫ്രൂട്ട്‌സിനും പച്ചക്കറിക്കും എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് വിചാരിക്കരുത്. 
അടുത്ത ലേഖനം
അൽഗോരിതങ്ങൾ കുട്ടികളെ വളർത്തുമ്പോൾ: ഡിജിറ്റൽ ലഹരിയുടെ കാണാപ്പുറങ്ങളും പ്രതിരോധ വഴികളും