1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. France Model Protest Germany

ഫ്രാൻസ് മോഡൽ പ്രക്ഷോഭം ജർമനിയിലേക്കും; ഒക്ടോബർ 31 ന് വിദ്യാർഥികൾ തെരുവിലിറങ്ങും

France, Europe, Germany, France Model Protest Germany
ഫ്രാൻസ് മോഡൽ പ്രക്ഷോഭം ജർമനിയിലേക്കും വ്യാപിക്കുന്നു. ജർമനിയിലെ 21 നഗരങ്ങളിൽ വിദ്യാർഥികൾ തെരുവിലിറങ്ങും. ബെർലിൻ, ഹാംബർഗ്, മ്യൂണിക് എന്നിങ്ങനെ സുപ്രധാന നഗരങ്ങളിൽ ഒക്ടോബർ 31 നാണ് വിദ്യാർഥി പ്രതിഷേധം. 
 
വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, ഭീമമായ ജീവിതച്ചെലവ്, സാമൂഹ്യ നീതിനിഷേധം, സൈന്യത്തിന്റെ അതിരുകടന്ന ഇടപെടൽ എന്നീ വിഷങ്ങളിലാണ് വിദ്യാർഥികൾ പ്രതിഷേധിക്കുക. ഫ്രാൻസിലും വിദ്യാർഥികളാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് യുവജനങ്ങൾ അത് ഏറ്റെടുക്കുകയും വലിയ പ്രക്ഷോഭത്തിലേക്ക് വഴിമാറുകയും ചെയ്തിരുന്നു. 
 
ജർമനിയിലെ സ്ഥിതിഗതികൾ വിലയിരുത്തി നടപടി സ്വീകരിക്കുമെന്നാണ് ഭരണകൂടം പറയുന്നത്. പൊലീസിനും സുരക്ഷാ ഏജൻസികൾക്കും പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. 
അടുത്ത ലേഖനം
സൗദി അറേബ്യയിലെ കിംഗ് ഫഹദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; എട്ടുപേര്‍ക്ക് പരിക്ക്