യുഎസ് യുദ്ധം തുടങ്ങിയാൽ നേരിടും, 3 കോടി ഇറാനികൾ ജീവൻ ത്യജിക്കാനും തയ്യാറെന്ന് മുജ്തബ ഖമനേയി
അമേരിക്ക യുദ്ധം പുനരാരംഭിക്കുകയാണെങ്കില്‍ അതിനെ നേരിടാന്‍ ഇറാന്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് ഇറാന്റെ പരമോന്നത നേതാവായ മുജ്തബ ഖമനേയി.
അമേരിക്ക യുദ്ധം പുനരാരംഭിക്കുകയാണെങ്കില്‍ അതിനെ നേരിടാന്‍ ഇറാന്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് ഇറാന്റെ പരമോന്നത നേതാവായ മുജ്തബ ഖമനേയി. രാജ്യത്തെ 3 കോടിയോളം വരുന്ന ജനങ്ങള്‍ തങ്ങളുടെ ജീവന്‍ തന്നെ ത്യജിക്കാന്‍ തയ്യാറാണെന്നും സായുധരായി വര്‍ യുദ്ധത്തെ നേരിടുമെന്നും ഖമനേയി പ്രഖ്യാപിച്ചു. ലോകാവസാനത്തിന് കാരണമാകുന്ന യുദ്ധമുണ്ടായാല്‍ പോലും ഇറാന്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബസ് അരഗ്ചിയും വ്യക്തമാക്കി.
ഹൊര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാന്‍ മുന്നോട്ട് വെച്ച 7 ദിവസ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അതേസമയം സമാധാന ചര്‍ച്ചകള്‍ തുടരുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. അതേസമയം മേഖലയിലെ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില വീണ്ടും കുതിച്ചുയര്‍ന്നു. സെന്‍സെക്‌സ് ഇന്നലെ ആറ് മാസത്തിനിടെയുള്ള താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ALSO READ: നെതന്യാഹുവിനെന്താണ് യുഎഇയിൽ കാര്യം?, രഹസ്യ സന്ദർശനം നടത്തിയതായി റിപ്പോർട്ട്
