അമേരിക്ക തൊട്ടാൽ പണികിട്ടുക നിങ്ങൾക്ക്, കടുത്ത ആക്രമണം തന്നെ നടത്തും, ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ്റെ മുന്നറിയിപ്പ്
ഇറാന് നേരെ അമേരിക്ക തുടരുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍. ട്രംപിനെ പിന്തിരിപ്പിച്ചില്ലെങ്കില്‍ ഗള്‍ഫ് മേഖലയിലെ എണ്ണപാടങ്ങളടക്കം തന്ത്രപ്രധാനമായ സ്ഥാനങ്ങളെല്ലാം ആക്രമിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി.
സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രിയായ അബ്ബാസ് അറാഗ്ചി തന്റെ നിലപാട് വ്യക്തമാക്കിയത്. നയതന്ത്ര വഴിയിലൂടെയുള്ള പ്രശ്‌നപരിഹാരമാണ് എല്ലാവര്‍ക്കും നല്ലതെന്നും അരാഗ്ചി വ്യക്തമാക്കി. ഇതിന് പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.