എല്ലാവർക്കും അറിയാം അവൻ എങ്ങനെ ക്യാപ്റ്റനായെന്ന്, റിയാൻ പരാഗിനെതിരെ വിമർശനവുമായി കെ ശ്രീകാന്ത്
എല്ലാവര്‍ക്കുമറിയാം അവനെങ്ങനെ ക്യാപ്റ്റനായെന്ന്. അതാണവരുടെ തീരുമാനം. പരാഗിന് കഴിഞ്ഞ സീസണ്‍ നല്ലതായിരുന്നില്ല.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരമായ കൃഷ്ണമാചാരി ശ്രീകാന്ത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ശ്രീകാന്ത് രൂക്ഷവിമര്‍ശനമുന്നയിച്ചത്. പരാഗിന് രാജസ്ഥാന്‍ മാനേജ്‌മെന്റില്‍ നിന്നും പ്രത്യേക പിന്തുണ ലഭിച്ചെന്നും ടീമില്‍ യശ്വസി ജയ്‌സ്വാള്‍ അടക്കമുള്ള താരങ്ങള്‍ ഉണ്ടായിട്ടും പരാഗിനെ നായകനാക്കിയ തീരുമാനം അത്ഭുതപ്പെടുത്തിയെന്നും ശ്രീകാന്ത് പറഞ്ഞു.
എല്ലാവര്‍ക്കുമറിയാം അവനെങ്ങനെ ക്യാപ്റ്റനായെന്ന്. അതാണവരുടെ തീരുമാനം. പരാഗിന് കഴിഞ്ഞ സീസണ്‍ നല്ലതായിരുന്നില്ല. അതിന് മുന്‍പുള്ള സീസണ്‍ നല്ല രീതിയില്‍ കളിച്ചിരുന്നു.അവിടെ ജയ്‌സ്വാള്‍, ധ്രുവ് ജുറല്‍ മുതലായ താരങ്ങളുണ്ടായിരുന്നു. പരാഗിന്റെ കാര്യം പരിഗണിച്ചാല്‍ ഇത്രയും കാലമായി ആകെ ഒരു മികച്ച സീസണാണ് പരാഗിനുള്ളത്. ശ്രീകാന്ത് പറഞ്ഞു.
2017 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായ റിയാന്‍ പരാഗ് 84 മത്സരങ്ങളില്‍ നിന്ന് 1566 റണ്‍സാണ് താരം നേടിയിട്ടുള്ളത്. ഇതില്‍ 7 അര്‍ധസെഞ്ചുറികളും അടങ്ങിയിരിക്കുന്നു.ഇത്തവണ രാജസ്ഥാന്‍ ടീമിനെ എടുത്തുനോക്കുമ്പോള്‍ മികച്ച മുന്‍നിരയാണ് അവര്‍ക്കുള്ളത്. മികച്ച തുടക്കം നല്‍കാനായാല്‍ രാജസ്ഥാനെ പിടിച്ചുനിര്‍ത്താന്‍ പറ്റില്ല. യശ്വസി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ശി എന്നിവരാണ് അവരുടെ കരുത്ത്. എന്നാല്‍ അത് കഴിഞ്ഞാല്‍ കാര്യമായ താരങ്ങളില്ല. ഒരു ഡീസന്റ് ടീമാണ്. മത്സരങ്ങള്‍ ജയിക്കാന്‍ അവര്‍ക്ക് സാധിക്കും. പക്ഷേ അപകടകാരികളായ ഒരു ടീമല്ല. ഒരു ചാമ്പ്യന്‍ഷിപ്പ് വിന്നിങ് ടീമല്ല. പ്ലേ ഓഫിലെത്താനുള്ള അവരുടെ സാധ്യത പോലും 50-50 ആണ്. ശ്രീകാന്ത് പറഞ്ഞു.