1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴയില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Alappuzha
ആലപ്പുഴയില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പള്ളിക്കല്‍ സ്വദേശി രാജന്‍ ഷെരീഫ് ആണ് മരിച്ചത്. 56 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കെപി റോഡില്‍ ആയിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ ഷെരീഫിനെ ആദ്യം നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നാലെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടമുണ്ടാക്കിയ കാര്‍ നൂറനാട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിട്ടുണ്ട്. 
അടുത്ത ലേഖനം
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷ ആദ്യം നടത്തും; പ്രാക്ടിക്കല്‍ പിന്നീട്