1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

ആലപ്പുഴയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Alappuzha
ആലപ്പുഴയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. സൗത്ത് ദില്ലി കല്‍ക്കാജി സ്വദേശിയായ ജലീലി (41) ആണ് അറസ്റ്റിലായത്. ഇയാള്‍ മണിമല ജംഗ്ഷനില്‍ ആക്രി കട്ടവടം നടത്തി വരുകയായിരുന്നു. ആലപ്പുഴ നാര്‍ക്കോട്ടിക് ഡിവൈഎസ്പി എംകെ ബിനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇയാളില്‍ നിന്ന് കഞ്ചാവ് വില്‍പ്പനയ്ക്ക് ഉപയോഗിച്ച വാഹനവും പിടികൂടി. 1.2 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. 
അടുത്ത ലേഖനം
ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1,000 കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു