1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Arnab Cyclone How it will effects Kerala

Arnab Cyclone: 'ഓർണബ്' ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു, ആന്ധ്ര തീരത്ത് അതീവ ജാഗ്രത; കേരളത്തെ ബാധിക്കുമോ?

Cyclone, Arnab Cyclone, Arnab Cyclone How it will effects Kerala, Cyclone Updates, Kerala Weather Arnab Cyclone
Arnab Cyclone

Arnab Cyclone: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'ഓർണബ്' ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ അതിശക്തമായ ചുഴലിക്കാറ്റായി മാറും. 
 
ആന്ധ്രപ്രദേശിൽ തീരം തൊടും 
 
ഒക്ടോബർ 28 (നാളെ) ഉച്ചയ്ക്ക് മുൻപ് ആന്ധ്രാപ്രദേശ് - യാനം തീരങ്ങൾക്കിടയിലൂടെ, ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിൽ, മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്ററും, പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത. ആന്ധ്ര തീരങ്ങളിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന് മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയുണ്ടാകാൻ സാധ്യതയുണ്ട്. വിശാഖപട്ടണത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. 
 
ബാധിത മേഖലകൾ 
 
പ്രാഥമിക വിലയിരുത്തൽ പ്രകാരം 16 ജില്ലകളിലായി ആന്ധ്രയിലെ 2,460 വില്ലേജുകളെ ചുഴലിക്കാറ്റ് സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ആന്ധ്രയിൽ 1,763 ക്യാപുകളും 2,907 കൺട്രോൾ റൂമുകളും തുറന്നു. 
 
കേരളത്തെ ബാധിക്കുമോ? 
 
ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കാൻ സാധ്യതയില്ല. എങ്കിലും അതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അളവിൽ മഴ തുടരും. വൈകുന്നേരങ്ങളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. 
 
ന്യൂനമർദ്ദം 
 
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ലക്ഷദ്വീപ് മേഖലയിൽ നിന്ന് തെക്കൻ കേരളത്തിലൂടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി ട്രഫ് (Trough) സ്ഥിതിചെയ്യുന്നു. ഇവയുടെ സ്വാധീനം കേരളത്തിൽ മഴയ്ക്ക് കാരണമാകും. Also Read: 'എല്ലാം കാണിക്കാനാണോ ഈ ഡ്രസ്'; നസ്രിയയ്‌ക്കെതിരെ അധിക്ഷേപവുമായി സദാചാര ഗുണ്ടകൾ
 
 
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ തമിഴ്നാട് തീരപ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത