1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment, Punalur, Ottakkal

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി

Harassment
പുനലൂർ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും പീഡന ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റക്കൽ ലുക്ക്ഔട്ട്നടുത്തു മാപ്പിളശേരി വീട്ടിൽ റെനിൻ വർഗീസ് എന്ന 20 കാരനാണ് പോലീസ് പിടിയിലായത്.

പീഡിപ്പിച്ച ശേഷം ചിത്രങ്ങൾ എടുക്കുകയും പുറത്തു പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണം തട്ടിയെടുത്തത് എന്ന് സ്റ്റേഷൻ ഓഫീസർ ബിനു വർഗീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ പുനലൂർ കോടതി റിമാൻഡ് ചെയ്തു. 
അടുത്ത ലേഖനം
ശബരിമല തീർത്ഥാടനകാലത്തെ മൊത്ത വരുമാനം 154.5 കോടി രൂപ