1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Karkidaka Vavu Bali

കര്‍ക്കിടക വാവ് ബലി: തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി

Karkadakam 1 July 17, Karkidakam 1, Karkadakam Month Starting, Karkidakam Month, Karkadakam 1, Karkidakam 1, When is Karkadakam, Karkadakam Month Calender, Karkadam Days, കര്‍ക്കടക മാസം, കര്‍ക്കടകം ഒന്ന്, കര്‍ക്കിടകം ഒന്ന്, കര്‍ക്കടക മാസം, കര്‍ക്കിടക
തിരുവനന്തപുരം: കര്‍ക്കിടക വാവ് ബലി ചടങ്ങുകളോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.ഓഗസ്റ്റ് 11-ന് അര്‍ദ്ധരാത്രി മുതല്‍ ഓഗസ്റ്റ് 12-ന് ഉച്ചയ്ക്ക് 2 മണി വരെ നിരോധനം നിലവിലുണ്ടാകും. തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധിയിലുള്ള എല്ലാ മദ്യവില്‍പനശാലകളുടെയും പ്രവര്‍ത്തനമാണ് ഉത്തരവ് പ്രകാരം നിരോധിച്ചിരിക്കുന്നത്.
 
തിരുവനന്തപുരം ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ അനു കുമാരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ക്കിടക വാവ് ബലി കര്‍മ്മങ്ങള്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ ഭക്തര്‍ ഒത്തുകൂടുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവി ക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം തുടങ്ങിയ പ്രധാന ബലി കര്‍മ്മ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തര്‍ എത്തും.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സുരേഷ് ഗോപിയുടെ ഇടപെടല്‍, 5000 ടെലിഗ്രാം പൈറേറ്റഡ് സിനിമാ ചാനലുകള്‍ പൂട്ടി കേന്ദ്രസര്‍ക്കാര്‍