പദവി ഒന്നും വേണ്ട, കോൺഗ്രസുകാരിയായി മാറണമെന്ന് മാത്രമാണ് ആഗ്രഹം, പ്രവർത്തകരോട് ക്ഷമ ചോദിച്ച് പദ്മജ
ബിജെപി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ക്ഷമ ചോദിച്ച് പദ്മജ വേണുഗോപാല്‍. വൈകാരികമായെടുത്ത തീരുമാനമായിരുന്നു. ഒരു നിമിഷത്തില്‍ എടുത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനമെന്നും ഫേസ്ബുക്കില്‍ പത്മജ കുറിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങിവരവിന് താന്‍ തയ്യാറെടുക്കുന്നതെന്നും പദ്മജ കുറിപ്പില്‍ പറയുന്നു.
പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയും അതിന്റെ കത്ത് പ്രസിഡന്റിന് അയക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും അപ്പുറം, ഇനിയുള്ള കാലം ഏവരോടും സ്‌നേഹത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
എന്നെ വിമര്‍ശിക്കുന്നവരോടും, വെറുക്കുന്നവരോടും, ഇഷ്ടപ്പെടുന്നവരോടും ഒരുപോലെ സ്‌നേഹം മാത്രമായിരിക്കും. ഇതൊരു തികച്ചും വ്യക്തിപരമായ തീരുമാനമായതുകൊണ്ട് ഇതിന് മറ്റ് വലിയ അര്‍ത്ഥങ്ങള്‍ കാണരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു, വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഞാനില്ല.
