1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain related havoc

മഴക്കെടുതി: സംസ്ഥാനത്ത് എട്ട് മരണം, എട്ടുപേരെ കാണാതായി, 200ലധികം വീടുകള്‍ തകര്‍ന്നു

Kerala Floods, Kerala Weather Update, Kerala Rains, Weather News Kerala, Kerala Floods Weather Live Update
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞത് ആശ്വസകരമാകുന്നു. വെള്ളം കയറിയ പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്നും ഇതിനാവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അറിയിപ്പുണ്ട്.
 
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം എട്ട് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടുപേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ആവശ്യമായ സഹായം ഉറപ്പാക്കും.
 
മഴയുടെ അളവ് കുറഞ്ഞെങ്കിലും മലയോര മേഖലകളില്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ആവശ്യമായ ഏത് സഹായത്തിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും അറിയിപ്പുണ്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇറാനുമായുള്ള നയതന്ത്രത്തിനായി ഗള്‍ഫ് നേതാക്കളുടെ സമ്മര്‍ദ്ദം; സൈനിക നീക്കത്തില്‍ നിന്ന് പിന്മാറി ട്രംപ്