1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Special Investigation Team Questioned ranjith

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

Special Investigation Team
ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. പശ്ചിമബംഗാള്‍ നടിയുടെ പരാതിയിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചാല്‍ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. 
 
രഞ്ജിത്തിനെതിരെയുള്ള രണ്ട് പരാതികളിലും അറസ്റ്റുണ്ടായാലും ജാമ്യം ലഭിക്കാനാണ് സാധ്യത. പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി വിളിച്ചു വരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബംഗാളി നടിയും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലേക്ക് വിളിച്ചു വരുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും മോശമായി പെരുമാറിയെന്നും ഒരു യുവാവും പരാതി നല്‍കിയിരുന്നു. 
അടുത്ത ലേഖനം
കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ മഞ്ഞപ്പിത്തം പടരുന്നു; 50തോളം കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു