1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sunny Joseph Appoints Relative as staff

യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം; അളിയനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി മന്ത്രി സണ്ണി ജോസഫ്

ആകെ 13 പേരെയാണ് സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചിരിക്കുന്നത്

VD Satheesan and Sunny Joseph
യുഡിഎഫ് മന്ത്രിസഭയിൽ ബന്ധുനിയമനം എന്ന് ആരോപണം. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തന്റെ ബന്ധുവിനെ ഓഫീസ് സ്റ്റാഫായി നിയമിച്ചു. സഹോദരിയുടെ ഭർത്താവ് ബെന്നി തോമസിനെയാണ് വൈദ്യുതി മന്ത്രി തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. 
 
ആകെ 13 പേരെയാണ് സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചിരിക്കുന്നത്. അതിൽ രണ്ട് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ ഉണ്ട്. ഇതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ടെങ്കിലും മന്ത്രി സണ്ണി ജോസഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 
About Writer
WEBDUNIA