1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Threee tests must be passed to obtain driving licence change take effect from december

ഇനി ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ 3 ടെസ്റ്റുകൾ പാസാകണം, മാറ്റം ഡിസംബർ മുതൽ

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി മുതല്‍ 3 ടെസ്റ്റുകള്‍ പാസാകേണ്ടി വരും.

Driving tests, Driving licence, Hazard perception Test, Road test,Kerala News
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി മുതല്‍ 3 ടെസ്റ്റുകള്‍ പാസാകേണ്ടി വരും. ഡിസംബര്‍ മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. നിലവിലുള്ള ലേണേഴ്‌സ് ടെസ്റ്റ്, ഗ്രൗണ്ട്- റോഡ് ടെസ്റ്റ് എന്നിവയെ കൂടാതെ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് കൂടി പാസാകേണ്ടി വരും. സുരക്ഷിതമായ ഡ്രൈവിങ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം നടപ്പില്‍ വരുന്നത്.
 
റോഡപകടങ്ങളില്‍ ഭൂരിഭാഗവും ഡ്രൈവര്‍മാരുടെ ശ്രദ്ധക്കുറവും റോഡില്‍ വരാനിരിക്കുന്ന അപകടങ്ങള്‍ വിലയിരുത്തുന്നതിലെ പിഴവുകളുമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. റോഡിലെ അപകടസാധ്യത കൃത്യസമയത്ത് തിരിച്ചറിഞ്ഞാല്‍ മിക്ക അപകടങ്ങളും ഒഴിവാക്കാനാകും. പരിശീലനത്തിലൂടെയും പരിശോധനയിലൂടെയും ഈ ബോധം വളര്‍ത്തിയെടുക്കാനാണ് പുതിയ ടെസ്റ്റ് ലക്ഷ്യമിടുന്നത്.
 
സാധാരണയായി ലേണേഴ്‌സ് ടെസ്റ്റ് പാസായില്‍ 30 ദിവസത്തിനകം ഗ്രൗണ്ടില്‍ എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയ്ക്ക് അപേക്ഷ നല്‍കാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ലേണേഴ്‌സ് ടെസ്റ്റിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് പാസാകണം. അതിന് ശേഷമെ ഗ്രൗണ്ട്- റോഡ് ടെസ്റ്റിന് അപേക്ഷ നല്‍കാനാകു. വിവിധ അപകടസാഹചര്യങ്ങള്‍ അടങ്ങുന്ന 10 വീഡിയോകള്‍ പരിശോധിച്ച് അപകട സാധ്യത കൃത്യമായി അടയാളപ്പെടുത്തുന്നവരാണ് ടെസ്റ്റില്‍ വിജയിക്കുക. ടെസ്റ്റില്‍ 60 ശതമാനം മാര്‍ക്കാണ് വിജയിക്കാനായി വേണ്ടത്.ALSO READ: സ്ത്രീകൾക്ക് 40,000 രൂപ വാർഷിക പെൻഷൻ, 300 യൂണിറ്റ് വൈദ്യുതി സൗജന്യം, വിദ്യാർഥികൾക്ക് സൗജന്യ മെട്രോ യാത്ര: ജൻ -മൻ പ്രകടനപത്രികയുമായി സമാജ്‌വാദി പാർട്ടി
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രാജസ്ഥാനിൽ ബിജെപിക്ക് കാലിടറുന്നോ?, ജില്ലാ പ്രമുഖ് തിരെഞ്ഞെടുപ്പിൽ ബിജെപി 10 സീറ്റിലൊതുങ്ങി, 37ൽ 24 സീറ്റും സ്വന്തമാക്കി കോൺഗ്രസ്