1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് വീടുകള്‍ക്ക് നേരെ ബോംബേറ്; രണ്ടുപേര്‍ക്ക് പരിക്ക്

Trivandrum
തിരുവനന്തപുരത്ത് വീടുകള്‍ക്ക് നേരെ ബോംബേറ്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പെരുമാതുറയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കാറിലെത്തിയ നാലാംഗ സംഘം ആണ് വീടുകള്‍ക്ക് നേരെ ബോംബേറ് നടത്തിയത്.  
 
ഗുണ്ടാ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പരിക്കേറ്റ 2 യുവാക്കളെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അടുത്ത ലേഖനം
ഇന്ന് നിങ്ങളുടെ ഫോണില്‍ പ്രത്യേക ശബ്ദങ്ങളും വൈബ്രേഷനും ഉണ്ടാകാം; അടിയന്തര മുന്നറിയിപ്പിനുള്ള പരീക്ഷണം മാത്രം !