1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Fly Dubai 9/11 style attack indian captain smith machaar heroic saved travelers

ഫ്ലൈറ്റിൽ ഉണ്ടായിരുന്നത് 166 ഇസ്രായേലികൾ, തീവ്രവാദികൾ ലക്ഷ്യമിട്ടത് 9/11 മാതൃകയിലെ ആക്രമണം, രക്ഷകനായത് ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാർ

smit machchar
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായത് 9/11 മാതൃകയിലുള്ള ആക്രമണ പദ്ധതിയായിരുന്നുവെന്ന് ഇസ്രായേല്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍.  വിമാനത്തിലെ കോ പൈലറ്റായ ഒമാന്‍ സ്വദേശി ഇന്ത്യക്കാരനായ ക്യാപ്റ്റനെ കുത്തി പരിക്കേല്‍പ്പിച്ച് വിമാനം തകര്‍ക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ കുത്തേറ്റ ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ഛാറും വിമാനത്തിലുണ്ടായിരുന്ന 3 ഇസ്രായേലി പൗരന്മാരും സമയോചിതമായി ഇടപെട്ട് വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു.
 
 ദുബായില്‍ നിന്ന് ടെല്‍ അവീലിലേക്ക് പറന്ന ഫ്‌ലൈ ഫുബായ് വിമാനം നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് സൗദിയിലെ തബൂക്കില്‍ അടിയന്തിരമായി ഇറക്കിയത്. ഒമാന്‍ സ്വദേശിയായ കോ പൈലറ്റിന്റെ കുത്തേറ്റതിനെ തുടര്‍ന്ന് വിമാനം പറക്കുന്ന ഉയരത്തില്‍ നിന്ന് പെട്ടെന്ന് ഏകദേശം 17,000 അടിവരെ താഴേക്ക് പതിച്ചിരുന്നു. ഇസ്രായേലി യാത്രക്കാരില്‍ ചിലര്‍ കോക്ക്പിറ്റില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ പൈലറ്റിനെ കീഴ്‌പ്പെടുത്തി വിമാനം നിയന്ത്രണത്തിലാക്കുകയായിരുന്നു.
 
 കുത്തേറ്റ് രക്തത്തില്‍ കുളിച്ചിരുന്നെങ്കിലും ക്യാപ്റ്റനായ സ്മിത്ത് പ്രാണവേദനയില്‍ കോക്ക്പിറ്റ് തുറന്നതോടെയാണ് സംഭവം യാത്രക്കാര്‍ അറിയുന്നത്. ആ സമയം തന്നെ യാത്രക്കാരില്‍ ചിലര്‍ പൈലറ്റിന്റെ ക്യാബിനിലേക്ക് കുതിക്കുകയായിരുന്നു. ഈ സമയം സഹ പൈലറ്റ് കണ്ട്രോള്‍ പാനല്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. സ്മിത്ത് മച്ഛാറിന്റെ നില അതീവഗുരുതരമായിരുന്നു. എങ്കിലും ആ സാഹചര്യം മറികടക്കാന്‍ കഴിഞ്ഞെന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. 6 മണിക്കൂര്‍ സൗദി അറേബ്യയിലെ തബൂക്കില്‍ തങ്ങിയ ശേഷമാണ് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഇസ്രായേലില്‍ എത്തിച്ചത്. 166 ഇസ്രായേലികളും മറ്റ് രാജ്യക്കാരായ 8 പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
 
ടെല്‍ അവീവിലെത്തിക്കാന്‍ ഫ്‌ലൈ ദുബായ് മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയെങ്കിലും പല യാത്രക്കാരും വിമാനത്തില്‍ കയറാന്‍ തുടക്കത്തില്‍ സമ്മതിച്ചിരുന്നില്ല. ഒടുവില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദില്‍ നിന്ന് അനുവാദം ലഭിച്ച ശേഷമാണ് ഫ്‌ലൈ ദുബായ് വിമാനത്തില്‍ കയറാന്‍ യാത്രക്കാര്‍ തയ്യാറായത്. സംഭവത്തില്‍ ഇന്ത്യന്‍ പൈലറ്റിന്റെ ധീരതയെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്മിത്ത് മച്ഛാറിന്റെ ധീരതയെ പ്രശംസിച്ചു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഗുരുവായൂരിൽ തെരുവുനായ ആക്രമണം; നാല് പേർക്ക് കടിയേറ്റു