രാജസ്ഥാനിൽ ബിജെപിക്ക് കാലിടറുന്നോ?, ജില്ലാ പ്രമുഖ് തിരെഞ്ഞെടുപ്പിൽ ബിജെപി 10 സീറ്റിലൊതുങ്ങി, 37ൽ 24 സീറ്റും സ്വന്തമാക്കി കോൺഗ്രസ്
രാജസ്ഥാനിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജില്ലാപ്രമുഖ് (പ്രസിഡന്റ്) തിരെഞ്ഞെടുപ്പില്‍ ആകെയുള്ള 37 സീറ്റുകളില്‍ 10 സീറ്റുകളില്‍ ഒതുങ്ങി ബിജെപി. കോണ്‍ഗ്രസ് 24 എണ്ണം സ്വന്തമാക്കിയപ്പോഴാണ് ബിജെപി കനത്ത തിരിച്ചടി നേരിട്ടത്. ഭാരത് ആദിവാസി പാര്‍ട്ടി(ബിഎപി) രണ്ടും രാഷ്ട്രീയ ലോകതന്ത്രിക് പാര്‍ട്ടി(ആര്‍എല്‍പി) ഒരു സീറ്റും നേടി.
മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ ജില്ലയായ ഭരത്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി പൂജ യാദവിനെ 17 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ രേണു വാല ജില്ലാ പ്രമുഖായി തിരെഞ്ഞെടുക്കപ്പെട്ടു. ദൗസ, സവായ് മധോപൂര്‍ എന്നിവിടങ്ങളില്‍ എതിരില്ലാതെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ഭജന്‍ലാല്‍ ശര്‍മയുടെ നേതൃത്വതിലുള്ള ബിജെപി സര്‍ക്കാര്‍ ഡിസംബറില്‍ 3 വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് കനത്ത തിരിച്ചടി. ALSO READ: സ്ത്രീകൾക്ക് 40,000 രൂപ വാർഷിക പെൻഷൻ, 300 യൂണിറ്റ് വൈദ്യുതി സൗജന്യം, വിദ്യാർഥികൾക്ക് സൗജന്യ മെട്രോ യാത്ര: ജൻ -മൻ പ്രകടനപത്രികയുമായി സമാജ്‌വാദി പാർട്ടി
