'വെറും അവരാതമല്ല, കാട്ടവരാതം'; ബാച്ച്ലർ പാർട്ടി 2 അമൽ നീരദിന്റെ ഏറ്റവും മോശം സിനിമയെന്ന് പ്രേക്ഷകർ
Bachelor Party Deux
'ബാച്ച്ലർ പാർട്ടി 2 Deux' ആദ്യ ഷോ പൂർത്തിയായി. ചിത്രത്തിനു വളരെ മോശം അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒടിടിയിൽ പോലും കാണാൻ കൊള്ളാത്ത ചിത്രമാണിതെന്ന് മിക്ക പ്രേക്ഷകരും പറയുന്നു.
' ഫസ്റ്റ് ഹാഫ് കൊള്ളമായിരുന്നു. എന്നാൽ സെക്കന്റ് ഹാഫിലേക്ക് വന്നപ്പോൾ വളരെ മോശമായി. ക്ലൈമാക്സ് ദുരന്തം. അവസാനം ആകെ നശിപ്പിച്ചു.'
' ബാച്ച്ലർ പാർട്ടിയുടെ പേര് കളയാൻ എടുത്തുവെച്ചിരിക്കുന്ന സിനിമ. കുഞ്ചാക്കോ ബോബന്റെ കാസ്റ്റിങ് അമ്പേ പാളി. ടൊവിനോയോക്കെ ഈ സിനിമയിൽ എന്തിനാണെന്ന് മനസിലായില്ല.'
' സ്റ്റൈലിഷ് ആയി കഥാപാത്രങ്ങളെ കാണാം. അതിലുപരി വേറെ മെച്ചമൊന്നും ഇല്ല. ആദ്യ പകുതിയാണ് പിന്നെയും ഭേദം. അമൽ നീരദിന്റെ മേക്കിങ് വളരെ മോശമായി.'
' പ്രേക്ഷകരെ മുഷിപ്പിക്കുന്ന ചിത്രം. എല്ലാ പ്രേക്ഷകർക്കും വർക്കാവാൻ സാധ്യതയില്ല. ആദ്യ പാർട്ടിനെ പോലെ എൻഗേജിങ് അല്ല.'
തുടങ്ങി വളരെ മോശം അഭിപ്രായമാണ് ചിത്രത്തിനു പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. അതേസമയം ശരാശരി അഭിപ്രായവും ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. Also Read: 'മുസ്ലിം ആയതാണോ അയാൾ ചെയ്ത കുറ്റം'; മികച്ച ബൗളറെ ബെഞ്ചിലിരുത്തി ഗംഭീർ, പ്രസിദ്ധിന് എന്താണ് കൂടുതൽ മേന്മ?
