ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി 'രാമായണ': 6 ദിവസം കൊണ്ട് ആഗോളതലത്തിൽ 823 കോടി കളക്ഷൻ, ഇന്ത്യയിൽ 400 കോടി കടന്നു
ചൊവ്വാഴ്ച ഇന്ത്യയില്‍ നിന്ന് 94.10 കോടി രൂപയാണ് സിനിമ നേടിയത്. വിദേശ വിപണിയില്‍ നിന്നും ഇതുവരെ 297 കോടി രൂപ സിനിമ സ്വന്തമാക്കികഴിഞ്ഞു.
നിതീഷ് തിവാരി സംവിധാനം ചെയ്ത ഇതിഹാസ ചിത്രം 'രാമായണ: റൈസ് ഓഫ് എ ലെജന്‍ഡ്' ബോക്‌സോഫീസിലെ തേരോട്ടം തുടരുന്നു. റിലീസ് ചെയ്ത് ആദ്യ 6 ദിവസം കൊണ്ട് ആഗോളതലത്തില്‍ 823.50 കോടി രൂപയാണ് സിനിമ നേടിയത്. ചൊവ്വാഴ്ച ഇന്ത്യയില്‍ നിന്ന് 94.10 കോടി രൂപയാണ് സിനിമ നേടിയത്. വിദേശ വിപണിയില്‍ നിന്നും ഇതുവരെ 297 കോടി രൂപ സിനിമ സ്വന്തമാക്കികഴിഞ്ഞു.
ബോക്‌സ് ഓഫീസില്‍ ആധിപത്യം: പ്രാദേശിക ഭാഷകളിലും വന്‍ വരവേല്‍പ്പ്
രണബീര്‍ കപൂര്‍, യാഷ്, സായ് പല്ലവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ കളക്ഷനില്‍ പ്രധാന പങ്കും ഹിന്ദി വേര്‍ഷനിലാണ്. ചൊവ്വാഴ്ച ലഭിച്ച കളക്ഷനില്‍ 80 ശതമാനവും ഹിന്ദി വേര്‍ഷനില്‍ നിന്നാണ്. ഹിന്ദി വേര്‍ഷനില്‍ 336 കോടി രൂപയും കന്നഡയില്‍ 41.20 കോടി രൂപയും തെലുങ്കില്‍ നിന്ന് 33 കോടി രൂപയും തമിഴില്‍ നിന്ന് 17.35 കോടി രൂപയുമാണ് സിനിമ നേടിയത്. മലയാളം പതിപ്പ് 12.90 കോടി രൂപയും ബോക്‌സോഫീസില്‍ നിന്നും കളക്റ്റ് ചെയ്തു.
റിലീസ് ചെയ്ത ആദ്യ തിങ്കളാഴ്ച മാത്രം 1.37 മില്യണ്‍ ഡോളര്‍ സമാഹരിച്ച ചിത്രം, 'ധുരന്ധര്‍ 2' സ്ഥാപിച്ച റെക്കോര്‍ഡ് മറികടന്ന് ആദ്യ തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറി. നമിത് മല്‍ഹോത്ര നിര്‍മ്മിച്ച ഈ ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍,സായ് പല്ലവി എന്നിവര്‍ക്ക് പുറമെ രവി ദുബെ, ലാറ ദത്ത, അരുണ്‍ ഗോവില്‍, കാജല്‍ അഗര്‍വാള്‍, വിവേക് ഒബറോയ്, രാഹുല്‍ പ്രീത് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നത്.
