1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Girl Committed Suicide after boy friends death

ആൺസുഹൃത്തിന്റെ മരണത്തിനു പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്തു

Suicide, Death, Girl Died, Boyfriend Suicide, Girl dead
മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തായ പെൺകുട്ടിയും ജീവനൊടുക്കി. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് 20 കാരനായ വിജയ് വാസു ചൊവ്വാഴ്ചയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. 
 
വിജയിയുടെ സുഹൃത്ത് അമൃതയെ (19) വ്യാഴാഴ്ച രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അമൃതയെ ബുധനാഴ്ച വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നു. വീട്ടുകാർ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നുള്ള തെരച്ചിലിന് ഒടുവിൽ വീട്ടിൽ നിന്ന് അരകിലോമീറ്റർ മാറി മറ്റൊരു പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ അമൃതയെ കണ്ടെത്തുകയായിരുന്നു. 
 
സുഹൃത്തിന്റെ വിയോഗത്തിലുള്ള മനോവിഷമത്തിൽ അമൃത ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വാസുവിന്റെയും ശാരദയുടെയും മകനാണ് വിജയ്. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: ബിബുമോൻ, ബിനീഷ്, വിനീത്. അമ്മ ലക്ഷ്മിയുടെ മരണശേഷം മുത്തശ്ശി ദേവയാനിയുടെ സംരക്ഷണയിലായിരുന്നു അമൃത. സഹോദരൻ വിജയ്. അമൃതയുടെ സംസ്‌കാരം ഇന്നു 12ന് ഉന്നതിയിലെ ശ്മശാനത്തിൽ.
അടുത്ത ലേഖനം
സൗരോർജ ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ: ലാഭം കുറയും, പ്രത്യേക ചാർജ് ചുമത്താൻ റെഗുലേറ്ററി കമ്മീഷനുകൾക്ക് അധികാരം