1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. bjp failed in rajasthan panchayat elections congress gains in state

രാജസ്ഥാനിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി കോൺഗ്രസ്

രാജസ്ഥാനിലെ പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ്.

congress
രാജസ്ഥാനിലെ പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ്. 37 ജില്ലാ പഞ്ചായത്തുകളിലായി നടന്ന തിരെഞ്ഞെടുപ്പില്‍ 24 പഞ്ചായത്തുകളിലും കോണ്‍ഗ്രസ് ലീഡ് നേടി. ബിജെപി 8 ഇറ്റങ്ങളില്‍ ലീഡ് നേടിയപ്പോള്‍ 4 സീറ്റുകളില്‍ സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. 419 പഞ്ചായത്ത് സമിതികളില്‍ 177 സീറ്റുകളിലാണ് കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നേടിയത്. ബിജെപിക്ക് 81 സീറ്റുകളിലും 56 സീറ്റുകളില്‍ സ്വതന്ത്രരും ലീഡ് നേടി.
 
 നിലവില്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. അതേസമയം പ്രാദേശിക തലത്തിലെ ഈ തിരിച്ചടി ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് സൂചന. 2028ലെ രാജസ്ഥാന്‍ നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് ഊര്‍ജം നല്‍കുന്നതാണ് നിലവിലെ ഈ ട്രെന്‍ഡ്. രാഷ്ട്രീയ ലോക തന്ത് പാര്‍ട്ടി 354 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 2 ജില്ലാ പഞ്ചായത്തുകളും നേടി. ഭാരത് ആദിവാസി പാര്‍ട്ടി 168 ജില്ലാ പഞ്ചായത്ത് സമിതി സീറ്റുകളും നേടി. സിപിഐഎം 43 പഞ്ചായത്ത് സമിതികളും 3 ജില്ലാ പഞ്ചായത്ത് സീറ്റുകളും നേടി. ബിഎസ്പി 36 പഞ്ചായത്ത് സമിതി സീറ്റുകളും ആം ആദ്മി പാര്‍ട്ടി 2 സമിതി സീറ്റുകളും നേടി.
 
 രാജസ്ഥാനിലെ 41 ജില്ലകളിലായി 7543 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 1275 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്കുമാണ് തിരെഞ്ഞെടുപ്പ്. ബിജെപിയുടെ ശക്തമായ സ്വാധീനമുള്ള ഭരത് പുര്‍, ചുരു എന്നിവിടങ്ങളിലെല്ലാം നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്. ചുരുവില്‍ കോണ്‍ഗ്രസ് 21 ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ നേടി. ഇവിടെ 17 സീറ്റാണ് ബിജെപിക്കുള്ളത്. ഭരത്പുരില്‍ കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് 9 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പദവി ഒന്നും വേണ്ട, കോൺഗ്രസുകാരിയായി മാറണമെന്ന് മാത്രമാണ് ആഗ്രഹം, പ്രവർത്തകരോട് ക്ഷമ ചോദിച്ച് പദ്മജ