1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kevin peterson backs virat kohli

നിങ്ങൾ തിരിച്ചു വരും, ക്രിക്കറ്റ് എന്ന കുമിളയ്ക്ക് പുറത്തും ജീവിതമുണ്ട്, തല ഉയർത്തി തന്നെ നടക്കു: കോലിക്ക് പിന്തുണയുമായി പീറ്റേഴ്സൺ

peterson
മോശം ഫോമിൻ്റെ പേരിൽ കടുത്ത വിമർശനങ്ങൾക്ക് നടുവിൽ നിൽക്കുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിന്തുണയുമായി മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ കെവിൻ പീറ്റേഴ്സൺ. കോലി നേടിയ നേട്ടങ്ങൾ പലർക്കും സ്വപ്നം കാണാൻ പോലും കഴിയാത്തതാണെന്ന് പീറ്റേഴ്സൺ പറഞ്ഞു.
 
സുഹൃത്തെ, ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച കളിക്കാരുടെ കൂട്ടത്തിലാണ് നിങ്ങൾ. നിങ്ങൾ നേടിയ നേട്ടങ്ങൾ സ്വപ്നം കാണാൻ പോലും പറ്റാത്തവരുണ്ട്. ആ ലിസ്റ്റിൽ ക്രിക്കറ്റ് കണ്ട മികച്ച കളിക്കാരുണ്ട്. അതിനാൽ തന്നെ ഇപ്പോഴത്തെ നേട്ടങ്ങളിൽ അഭിമാനിക്കു. തല ഉയർത്തി തന്നെ മുന്നോട്ട് നടക്കു. ജീവിതം ആസ്വദിക്കു. ക്രിക്കറ്റ് എന്ന കുമിളയ്ക്ക് പുറത്തും ജീവിതമുണ്ട്. കൂടുതൽ കരുത്തോടെ തിരിച്ചുവരു. എന്നായിരുന്നു പീറ്റേഴ്സൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kevin Pietersen

അടുത്ത ലേഖനം
Virat Kohli to take break: വിരാട് കോലി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു !