200 കോടി നോക്കണ്ട ! ബോക്സ്ഓഫീസിൽ വീണ് 'ഓം', കേരളത്തിൽ മുടക്കുമതൽ തിരിച്ചുപിടിച്ചു
ബോക്സ്ഓഫീസിൽ 200 കോടി നേട്ടം സ്വന്തമാക്കാൻ ധനുഷ് - മമ്മൂട്ടി ചിത്രം 'ഓം, ചാപ്റ്റർ 1' ന് സാധിക്കില്ല. റിലീസ് ചെയ്ത് എട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 113 കോടിയിലേക്ക് എത്തിയിട്ടുള്ളൂ.
റിലീസ് ചെയ്ത് ഏഴാം ദിനത്തിൽ 4.43 കോടിയാണ് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത്. എട്ടാം ദിവസത്തിൽ നാല് കോടിക്ക് താഴെയുമായി. ആകെ ഇന്ത്യ ഗ്രോസ് 82.88 കോടിയും ഇന്ത്യ നെറ്റ് കളക്ഷൻ 71.50 കോടിയുമാണ്.
ഇന്നലെ തമിഴിൽ നിന്ന് മാത്രമായി 2.20 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഓവർസീസ് ബോക്സ്ഓഫീസിൽ നിന്ന് 30.75 കോടിയാണ് ഇതുവരെയുള്ള നേട്ടം. ആഗോള ബോക്സ്ഓഫീസിൽ ചിത്രം സ്വന്തമാക്കിയത് 113.63 കോടിയാണ്.
200 കോടി ക്ലബിലെത്താൻ ചിത്രത്തിനു സാധിക്കില്ലെന്ന് ഇപ്പോഴത്തെ പ്രകടനത്തിൽ നിന്ന് വ്യക്തമാണ്. മാത്രമല്ല തമിഴ്നാട്ടിൽ നിന്ന് ചിത്രത്തിനു വലിയ ലാഭം കൊയ്യാനും സാധിക്കില്ല. അതേസമയം മലയാളത്തിൽ മുടക്കുമുതൽ ചിരിച്ചുപിടിച്ചിട്ടുണ്ട്.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത 'ഓം' മമ്മൂട്ടി എട്ട് വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ്. സായ് പല്ലവിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. Also Read: ലക്ഷ്യം ആറാം കിരീടവും യാത്രയയപ്പും; മുംബൈ ഇന്ത്യൻസിനെ രോഹിത് നയിക്കും
