പാലക്കാട്ടെ സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്ക് അബദ്ധത്തിൽ പൊട്ടി, വിദ്യാർഥിക്ക് ഗുരുതര പരിക്ക്
രണ്ടാമത്തെ വെടിയേറ്റാണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റത്. വിദ്യാര്‍ഥിയുടെ തോള്‍ ഭാഗത്തായാണ് വെടിയേറ്റത്.
ക്ലാസ് മുറിയില്‍ വെച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് വെടിയേറ്റു. പാലക്കാട് പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയില്‍ വെച്ച് സഹപാഠി കൊണ്ടുവന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ 11 മണിയോടെ സ്‌കൂളില്‍ രണ്ടാമത്തെ പിരീഡിലായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന നാടന്‍ തോക്ക് കുട്ടി സ്‌കൂളില്‍ കൊണ്ടുവരികയും സഹപാഠിക്ക് കാണിച്ചുകൊടുക്കുകയുമായിരുന്നു. ഇതിനിടെ അബദ്ധത്തില്‍ 2 തവണ വെടി പൊട്ടിയതായാണ് വിവരം. ആദ്യ വെടിയില്‍ ആര്‍ക്കും പരിക്കേറ്റില്ല. രണ്ടാമത്തെ വെടിയേറ്റാണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റത്. വിദ്യാര്‍ഥിയുടെ തോള്‍ ഭാഗത്തായാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അംഭവസ്ഥലത്തെത്തുകയും സ്‌കൂള്‍ അടയ്ക്കുകയും ചെയ്തു. റിവോള്‍വര്‍ പോലുള്ള നാടന്‍ തോക്കാണ് കുട്ടി കൊണ്ടുവന്നതെന്നാണ് പോലീസ് പറയുന്നത്.
